ന്യൂഡല്‍ഹി: ഹിജഡകളെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പുറമെ മൂന്നാം ലിംഗക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഹിജഡകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്നും ഇവര്‍ക്ക് മൗലിക അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി നല്‍കിയ പൊതു താല്‍പര്യ ഹരജി പരിഗണിക്കവെയാണ് ചരിത്രപരമായ ഈ വിധി പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്.
രാജ്യത്തെ പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്,പാസ്പോര്‍ട്ട്,ഡ്രൈവിങ് ലൈസന്‍സ് എന്നിവ അനുവദിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ കോടതി പറഞ്ഞു. മൂന്നാലിംഗക്കാര്‍ക്ക് സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരെന്ന പരിഗണന സര്‍ക്കാറുകള്‍ നല്‍കണം. തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണമടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം.
ഹിജഡകള്‍ക്കുവേണ്ടി സാമൂഹ്യ ബോധവല്‍കരണ പരിപാടികള്‍ ഉയത്തിക്കൊണ്ടുവരുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും ആറു മാസത്തിനകം ഇക്കാര്യത്തില്‍ നടപടി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.
നിയമപരവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും ഇവര്‍ക്ക് ഉറപ്പാക്കാന്‍ പൗരന്‍മാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നിയമപരവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും ഇവര്‍ക്ക് ഉറപ്പാക്കാന്‍ പൗരന്‍മാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു.








