Home » » മലാപ്പറമ്പില്‍ സ്‌കൂള്‍ പൊളിച്ച സംഭവം: മാനേജരെ ഇതുവരെ പിടികൂടിയില്ല.

മലാപ്പറമ്പില്‍ സ്‌കൂള്‍ പൊളിച്ച സംഭവം: മാനേജരെ ഇതുവരെ പിടികൂടിയില്ല.

Written By Unknown on Monday, 14 April 2014 | 20:07

കോഴിക്കോട് : മലാപ്പറമ്പില്‍ സ്‌കൂള്‍ പൊളിച്ച് അഞ്ച് ദിവസം കഴിഞ്ഞിട്ടും സ്‌കൂള്‍ മാനേജരെ പിടികൂടാന്‍ കഴിഞ്ഞില്ല. മനേജര്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. തകര്‍ത്ത കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണം അടുത്ത ദിവസം ആരംഭിക്കും.
സ്‌കൂള്‍ കെട്ടിടം പൊളിച്ച ദിവസം തന്നെ മനേജര്‍ പത്മരാജനെതിരെ ചേവായൂര്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഒളിവില്‍ പോയ ഇയാളെ ഇതുവരെ കണ്ടെത്താനായില്ല. സ്‌കൂള്‍ തകര്‍ക്കാനായി പത്മരാജന്‍ രാത്രിയില്‍ മലാപ്പറമ്പില്‍ എത്തിയ കാര്‍ വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം അടുത്ത ദിവസം തന്നെ കെട്ടിടം പുനര്‍നിര്‍മ്മാണം തുടങ്ങുമെന്ന് ജനകീയ കമ്മിറ്റി അറിയിച്ചു. കെട്ടിട നിര്‍മ്മാണത്തിലേക്കായി എസ്.എഫ്.ഐ ബക്കറ്റ് പിരിവിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചു നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ദിവസം അര്‍ദ്ധരാത്രിയാണ് സ്‌കൂള്‍ കെട്ടിടം മാനേജര്‍ ഇടിച്ചു നിരത്തിയത്. സ്‌കൂള്‍ ഏറ്റെടുക്കാനാള്ള തീരുമാനം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിരിക്കെയാണ് മാനേജര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ത്തത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.