Home » » സുധീരനല്ല സംസ്ഥാനം ഭരിക്കുന്നത്: ഉമ്മന്‍ചാണ്ടി.

സുധീരനല്ല സംസ്ഥാനം ഭരിക്കുന്നത്: ഉമ്മന്‍ചാണ്ടി.

Written By Unknown on Wednesday, 30 April 2014 | 20:12

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അങ്ങനെയൊരു തെറ്റിദ്ധാരണ ആര്‍ക്കും വേണ്ട. ആരും അങ്ങനെ തെറ്റിധാരണ ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയത്തില്‍ സുധീരന്റെത്‌ പ്രായോഗിക നിലപാടല്ലെന്ന് ആര് പറഞ്ഞുവെന്നും മുഖ്യമന്ത്രി ചോദിച്ചു. ബാര്‍ ലൈസന്‍സ് പുതുക്കുന്നത് ചര്‍ച്ചയിലൂടെ തീരുമാനിക്കും. വിഷയത്തില്‍ നിയമപരമായും പ്രായോഗികവുമായ ചിന്തിക്കണം. മദ്യാസക്തി കുറച്ചുകൊണ്ടു വരാതെ മദ്യനിരോധനം സാധ്യമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.