Home » » ഐ.പി.എല്‍ ചെന്നൈക്ക് 34 റണ്‍സ് അനായാസ ജയം.

ഐ.പി.എല്‍ ചെന്നൈക്ക് 34 റണ്‍സ് അനായാസ ജയം.

Written By Unknown on Friday, 2 May 2014 | 18:38

റാഞ്ചി: രവീന്ദ്ര ജദേജയും ആര്‍. അശ്വിനും ചേര്‍ന്നൊരുക്കിയ സ്പിന്‍ കുരുക്കില്‍ കൊല്‍ക്കത്ത വീണു. യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുമാറിയ ഐ.പി.എല്‍ പ്രഥമ മത്സരത്തില്‍ ചെന്നൈക്ക് 34 റണ്‍സ് അനായാസ ജയം. 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ യൂസുഫ് പത്താന്‍െറ അവസാന വെടിക്കെട്ടും റോബിന്‍ ഉത്തപ്പയുടെ 47 റണ്‍സും രക്ഷിച്ചില്ല. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ജദേജ നാലു വിക്കറ്റ് വീഴ്ത്തിയത്. മോഹിത് ശര്‍മ മൂന്നു വിക്കറ്റെടുത്തു.
മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് 17 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ചെന്നൈ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 148 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോറിലത്തെിയത്. അര്‍ധ സെഞ്ച്വറി നേടിയ ബ്രണ്ടന്‍ മക്കല്ലം, 31 റണ്‍സെടുത്ത സുരേഷ് റെയ്ന എന്നിവര്‍ ചെന്നൈക്കുവേണ്ടി മെച്ചപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ കൊല്‍ക്കത്തയുടെ ഷകീബുല്‍ ഹസന്‍ രണ്ടു വിക്കറ്റെടുത്തു. ആന്ദ്രെ റസലിനാണ് അവശേഷിച്ച ഏക വിക്കറ്റ്.
ചെന്നൈ നിരയില്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി പുറത്താകാതെ 22 റണ്‍സും രവീന്ദ്ര ജദേജ 17 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി. ഓപണര്‍ ഡ്വെിന്‍ സ്മിത്ത് 16 റണ്‍സെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.