കെയ്‌റോ: ഈജിപ്ഷ്യന്‍ ശവക്കല്ലറയില്‍ നിന്നും യേശു ക്രിസ്തുവിന്റേതെന്ന് കരുതുന്ന അതിപുരാതന ചിത്രം കണ്ടെത്തി. കെയ്‌റോ നഗരത്തില്‍ നിന്നും 100 മൈല്‍ അകലെ ഓക്‌സിറിന്‍കസ് എന്ന ഈജിപ്ഷ്യന്‍ നഗരത്തിലെ ഭൂഗര്‍ഭ ശവക്കല്ലറിയില്‍ നിന്നുമാണ് യേശുവിന്റേതെന്ന് കരുതുന്ന ചിത്രം കണ്ടെത്തിയത്. നിലവിലെ യേശുവിന്റെ രൂപവുമായി ഒരു ബന്ധവുമില്ലാത്തതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ചിത്രം.യുവ എഴുത്തുാകരനെയും പുരോഹിതന്‍മാരെയും അടക്കം ചെയ്തിരുന്ന ശവക്കല്ലറയില്‍ ബാഴ്‌സലോണയില്‍ നിന്നുള്ള പുരാവസ്തു ഗവേഷകരാണ് പഠനം നടത്തിയത്. കണ്ടെത്തിയതില്‍ വെച്ച് യേശുവിന്റെ ഏറ്റവും പഴക്കമേറിയ ചിത്രങ്ങളിലൊന്നാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്. ചുരുണ്ട മുടിയുള്ള യുവാവിന്റേതാണ് ചിത്രം. നീളം കുറഞ്ഞ കുപ്പായം ധരിച്ചിരിക്കുന്ന യുവാവ് വലത് കൈ ഉയര്‍ത്തി അനുഗ്രഹം നല്‍കുന്നതായാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ചിത്രത്തിന് ചുറ്റുമുള്ള ശിലാലിഖിതം പരിഭാഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍. ആദ്യകാല ക്രിസ്ത്യന്‍സിന്റെ നിര്‍മ്മിതകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്.








