Home » » നവജാത ശിശു കൊല്ലപ്പെട്ട സംഭവം: അമ്മയും കാമുകനും അറസ്റ്റില്‍.

നവജാത ശിശു കൊല്ലപ്പെട്ട സംഭവം: അമ്മയും കാമുകനും അറസ്റ്റില്‍.

Written By Unknown on Thursday, 1 May 2014 | 20:00

പാലക്കാട് :എരുമയൂരില്‍ നവജാത ശിശു കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഷിബില, കാമുകന്‍ കോങ്ങാട് സ്വദേശി വിനോബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ആലത്തൂരിന് സമീപം എരുമയൂരില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിബിലയുടെ ഭര്‍ത്താവ് ഏറെ നാളായി ഗള്‍ഫിലാണ്. വിനോബുമായി ഏറെ നാളായി ഷിബിലയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിലാണ് ഇവരുടെ പ്രസവം നടന്നത്. അപ്പോള്‍ തന്നെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് സമീപത്തെ തോട്ടിലുപേക്ഷിക്കുകയായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.