തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഭരണസമിതി ഇന്ന് യോഗം ചേരും. ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തരെ ദേവസ്വം ജീവനക്കാര്‍ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. രാവിലെ പത്തരയ്ക്കാണ് യോഗം. മണിക്കിണറില്‍ നിന്ന് തിരുവാഭരണം കണ്ടെത്തിയതും യോഗത്തില്‍ ചര്‍ച്ചയാകും. തിരുവാഭരണം എന്തുചെയ്യണം എന്ന കാര്യത്തില്‍ ഭരണസമിതി തീരുമാനമെടുത്തേക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നല്‍കേണ്ട റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാകും. കോയമ്പത്തൂരില്‍ താമസമാക്കിയ വൃദ്ധയായ മാതാവിനെയും മാനസിക വൈകല്യമുള്ള മകനെയും ക്ഷേത്രജീവനക്കാരന്‍ മര്‍ദ്ദിക്കുന്ന ദൃശ്യം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഒരുമാസം മുമ്പായിരുന്നു സംഭവം.
അതേസമയം ഗുരുവായൂരില്‍ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ തനിക്കെതിരെ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു കോണ്‍ഗ്രസ നേതാവിനേയും കണ്ടിട്ടില്ലെന്ന് അസി. മാനേജര്‍ സുനില്‍ കുമാര്‍. തന്നെ കുറ്റക്കാരനായി ചിത്രീകരിക്കാന്‍ അടിപിടി കേസിലെ മറ്റൊരു പ്രതിയായ രാജുവാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. തന്നെ സസ്‌പെന്റ് ചെയ്‌തെങ്കിലും രാജുവിനെതിരെ ദേവസ്വം ബോര്‍ഡ് നടപടി എടുത്തില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.