Home » » പാക്‌ ഭീകരന്‍ മുഹമ്മദ്‌ ഫഹദിനെ കോഴിക്കോട്ടെ യുവനേതാവ്‌ ഫോണില്‍ വിളിച്ചതായി മുന്‍ എസ്‌പിയുടെ വെളിപ്പെടുത്തല്‍.

പാക്‌ ഭീകരന്‍ മുഹമ്മദ്‌ ഫഹദിനെ കോഴിക്കോട്ടെ യുവനേതാവ്‌ ഫോണില്‍ വിളിച്ചതായി മുന്‍ എസ്‌പിയുടെ വെളിപ്പെടുത്തല്‍.

Written By Unknown on Friday, 2 May 2014 | 18:56

കോഴിക്കോട്‌: കര്‍ണാടക വിധാന്‍സഭയ്‌ക്കു ബോംബ്‌ വയ്‌ക്കാന്‍ പദ്ധതിയിടുന്നതിനിടെ പിടിയിലായ പാക്‌ ഭീകരന്‍ മുഹമ്മദ്‌ ഫഹദിനെ കോഴിക്കോട്ടെ യുവനേതാവ്‌ ഫോണില്‍ വിളിച്ചതായി മുന്‍ എസ്‌പിയുടെ വെളിപ്പെടുത്തല്‍. മാറാട്‌ കലാപത്തിന്റെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ച്‌ എസ്‌പി സി.എം. പ്രദീപ്‌ കുമാറാണു ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്‌. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മാറാട്‌ ബലിദാനികളുടെ അനുസ്‌മരണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്‌ ഒന്നര മാസം താമസിക്കുകയും പാസ്‌പോര്‍ട്ട്‌ അടക്കമുള്ള രേഖകള്‍ സംഘടിപ്പിക്കുകയും ചെയ്‌ത ഫഹദിനെക്കുറിച്ചു പോലീസ്‌ അറിഞ്ഞിരുന്നില്ല. കോഴിക്കോട്ട്‌ ഇയാള്‍ കല്യാണ ആലോചന വരെ നടത്തിയിരുന്നു. പിന്നീടു കര്‍ണാടക പോലീസാ ണു ഫഹദിനെ അറസ്റ്റ്‌ ചെയ്‌തത്‌. മാറാട്‌ കലാപക്കേസ്‌ അന്വേഷിക്കുന്നതിനിടെയാണു ഉത്തരമേഖലാ ഐജി എം.എന്‍. കൃഷ്‌ണമൂര്‍ത്തി ഫഹദിനെ ചോദ്യം ചെയ്യാന്‍ തന്നെ ചുമതലപ്പെടുത്തിയതെന്നും പ്രദീപ്‌കുമാര്‍ പറഞ്ഞു.

ബോളിവുഡ്‌ താരങ്ങള്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ ആതിഥ്യം സ്വീകരിക്കുന്നതു പോലെ മലയാള സിനിമാ താരങ്ങള്‍ ഇത്തരത്തിലുള്ള ആളുകളുടെ ആതിഥ്യം സ്വീകരിക്കുന്നതും അന്വേഷണ വിധേയമാക്കണമെന്നും പ്രദീപ്‌ കുമാര്‍ ആവശ്യപ്പെട്ടു.


Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.