Home » » ടി.ടി.ഇ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്നു ചാടിയ യുവതിക്ക് പരിക്ക്.

ടി.ടി.ഇ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്നു ചാടിയ യുവതിക്ക് പരിക്ക്.

Written By Unknown on Thursday, 1 May 2014 | 19:13

കുറ്റിപ്പുറം: വനിതാ ടി.ടി.ഇ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്നു ചാടിയ യുവതിക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശി താജുന്നിസക്കാണ് (42) പരിക്കേറ്റത്. വീഴ്ചയില്‍ തലക്കും കൈക്കും ഗരുതരമായി പരിക്കേറ്റ യുവതിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസില്‍ തിരൂരില്‍ നിന്നാണ് യുവതി കയറിയത്. റിസര്‍വേഷന്‍ ടിക്കറ്റില്ലാതിരുന്ന താജുന്നിസയോട് ട്രെയിനില്‍ നിന്ന് ഇറങ്ങണമെന്നും അല്ളെങ്കില്‍ പൊലീസില്‍ ഏല്‍പിക്കുമെന്നും ടി.ടി.ഇ പറഞ്ഞു. ഇതോടെ ഭയന്ന ഇവര്‍ ട്രെയിന്‍ കുറ്റിപ്പുറത്തത്തെിയപ്പോള്‍ പുറത്തേക്ക് ചാടുകയായിരുന്നു.
സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. താജുന്നിസയെ അടുത്ത ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.