Home » » ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വൃദ്ധയെയും മനോവൈകല്യമുള്ള മകനെയും ജീവനക്കാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. .

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വൃദ്ധയെയും മനോവൈകല്യമുള്ള മകനെയും ജീവനക്കാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. .

Written By Unknown on Thursday, 1 May 2014 | 19:29

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വൃദ്ധയെയും മനോവൈകല്യമുള്ള മകനെയും ജീവനക്കാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞ ഫെബ്രുവരി 23-ന്‌ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. ചാനലുകള്‍ വഴി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വന്‍വിവാദമായിരിക്കുകയാണ്‌. ക്ഷേത്രത്തില്‍ ഭക്‌തരെ മര്‍ദ്ദിക്കുന്ന സംഭവം ആദ്യത്തേതല്ലെന്നും ഭക്‌തര്‍ പറയുന്നു. സംഭവത്തില്‍ ദേവസ്വം മന്ത്രി റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ക്ഷേത്രത്തിലൈ ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്ത്‌ പ്രാര്‍ത്ഥിച്ചു നിന്ന വൃദ്ധയെ ജീവനക്കാര്‍ ബലം പ്രയോഗിച്ച്‌ നീക്കാന്‍ ശ്രമിച്ചതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം. അമ്മയെ ബലം പ്രയോഗിച്ച്‌ മാറ്റാന്‍ ശ്രമിക്കുന്നതു കണ്ട മകന്‍ ഇതിനെ ചോദ്യം ചെയ്‌തു. ഇതേതുടര്‍ന്ന്‌ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഇയാളെ ക്രൂരമായ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ മനോരോഗിയാണെന്ന്‌ ചുറ്റും നില്‍ക്കുന്നവര്‍ പറയുന്നുണ്ടെങ്കിലും ഇത്‌ ചെവിക്കൊള്ളാന്‍ സുരക്ഷാ ജീവനക്കാര്‍ തയ്യാറായില്ല. കോയമ്പത്തൂരില്‍ സ്‌ഥിരതാമസക്കാരായ അമ്മയ്‌ക്കും മകനുമാണ്‌ മര്‍ദ്ദനമേറ്റത്‌. ഭയം മൂലം ഇവര്‍ പരാതി നല്‍കാതിരുന്നതിനാലാണ്‌ സംഭവം പുറത്തറിയാതിരുന്നത്‌. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യാദൃച്‌ഛികമായാണ്‌ മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്‌. ഫെബ്രുവരി 23-ന്‌ ക്ഷേത്രം ജീവനക്കാരനും ദേവസ്വം ഭരണ സമിതി അംഗവും തമ്മില്‍ ക്ഷേത്രത്തിനകത്തു വച്ച്‌ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ക്കായാണ്‌ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.