തിരുവനന്തപുരം: കൊല്ലം ചവറ സ്വദേശിയായ 84 നാലുകാരി കൊല്ലപ്പെട്ടത് മാനഭംഗത്തെത്തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഈസ്റ്റര്‍ ദിനത്തില്‍ പരുക്കേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ പിന്നീട് മരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം വ്യക്തമായത്. ഇതു സംബന്ധിച്ച് ചവറ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു.







