Home » » ദേശീയ പോലീസ്‌ അക്കാദമി വിദഗ്‌ധപരിശീലനത്തിനായി തെരഞ്ഞെടുത്ത ഐ.പി.എസുകാരുടെ പട്ടികയില്‍ ഋഷിരാജും തച്ചങ്കരിയും ഉടന്‍ അമേരിക്കയിലേക്കു പറക്കും.

ദേശീയ പോലീസ്‌ അക്കാദമി വിദഗ്‌ധപരിശീലനത്തിനായി തെരഞ്ഞെടുത്ത ഐ.പി.എസുകാരുടെ പട്ടികയില്‍ ഋഷിരാജും തച്ചങ്കരിയും ഉടന്‍ അമേരിക്കയിലേക്കു പറക്കും.

Written By Unknown on Tuesday, 24 June 2014 | 10:41

തിരുവനന്തപുരം: എ.ഡി.ജി.പി: ഋഷിരാജ്‌ സിംഗ്‌, ഐ.ജി: ടോമിന്‍ ജെ. തച്ചങ്കരി- എക്കാലവും വാര്‍ത്തകളില്‍ നിറയുന്ന ഈ മുതിര്‍ന്ന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥര്‍ക്കു വിവാദങ്ങളുടെ അകമ്പടിയില്ലാതെ ദേശീയതലത്തില്‍ അഭിമാനാര്‍ഹനേട്ടം. ഹൈദരാബാദിലെ ദേശീയ പോലീസ്‌ അക്കാദമി വിദഗ്‌ധപരിശീലനത്തിനായി തെരഞ്ഞെടുത്ത ഐ.പി.എസുകാരുടെ പട്ടികയില്‍ ഇടം നേടിയ ഋഷിരാജും തച്ചങ്കരിയും ഉടന്‍ അമേരിക്കയിലേക്കു പറക്കും. ഹൈദരാബാദിലും വാഷിംഗ്‌ടണിലുമായി അഞ്ചാഴ്‌ച നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന്‌ അഖിലേന്ത്യാ സര്‍വീസില്‍ ഏറ്റവും മികവു പുലര്‍ത്തുന്നവരെയാണു തെരഞ്ഞെടുക്കാറുള്ളത്‌. ഇതിനായി രാജ്യത്തെ അയ്യായിരത്തോളം ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരുടെ പട്ടിക യു.എസ്‌. പോലീസ്‌ പരിശോധിച്ചിരുന്നു. അതില്‍നിന്നാണു നൂറോളം പേരെ തെരഞ്ഞെടുത്തത്‌. ഈമാസം 26-ന്‌ ആരംഭിക്കുന്ന ക്യാമ്പില്‍ കുറ്റാന്വേഷണം, ക്രമസമാധാനപാലനം എന്നിവയിലാകും ഇവര്‍ക്കു വിദഗ്‌ധപരിശീലനം ലഭിക്കുക. പരിശീലനാര്‍ഥം വിദേശത്തേക്കു പോകാനുള്ള അനുമതി ഇരുവര്‍ക്കും സംസ്‌ഥാനസര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. പിന്‍സീറ്റ്‌ ബെല്‍റ്റ്‌ വിവാദത്തേത്തുടര്‍ന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായി ഇടഞ്ഞ്‌, നീണ്ട അവധിയിലായിരുന്ന ഋഷിരാജ്‌  തലസ്‌ഥാനത്തു തിരിച്ചെത്തും. ഗതാഗത കമ്മിഷണര്‍ സ്‌ഥാനത്തുനിന്നു ഋഷിരാജിനെ മാറ്റില്ലെന്നു തിരുവഞ്ചൂര്‍ വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും മന്ത്രിയുമായി മാനസികമായകന്ന അദ്ദേഹത്തിനു പോലീസ്‌ സര്‍വീസിലേക്കു മടങ്ങാനാണ്‌ ആഗ്രഹം. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ ബഹ്‌റിന്‍ സന്ദര്‍ശനം നടത്തിയ ടോമിന്‍ തച്ചങ്കരി ഇതു സംബന്ധിച്ച വിവാദത്തില്‍ അന്വേഷണം നേരിട്ടിരുന്നെങ്കിലും ദേശീയ അന്വേഷണ ഏജന്‍സി അദ്ദേഹത്തിനു പിന്നീടു ക്ലീന്‍ചിറ്റ്‌ നല്‍കി. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.