പാലാ: മദ്യലഹരിയില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ അതിക്രമിച്ചുകയറി ആറരവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അളനാട് പുളിക്കല്‍ ജോഷി (47), പൂവരണി വിളക്കുമാടം താളോലില്‍ മത്തായി(44) എന്നിവരാണ് പിടിയിലായത്.കുട്ടികളുടെ വാര്‍ഡില്‍ എത്തിയ ഇവര്‍ കട്ടിലില്‍ തനിച്ചിരുന്ന പെണ്‍കുട്ടിയുടെ അടുത്തുചെന്ന് അപമര്യാദയായി പെരുമാറുകയായിരുന്നു. കുട്ടിയുടെ അമ്മ ഈ സമയം കാപ്പിവാങ്ങാന്‍ ആശുപത്രിക്കു പുറത്തേക്ക് പോയിരിക്കുകയായിരുന്നു.കുട്ടിയോട് ലൈംഗികാതിക്രമത്തിന് മുതിരുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന സ്ത്രീകള്‍ ബഹളംവച്ചു. ഇവിടെനിന്ന് ഇറങ്ങിയോടിയ ഇവര്‍ സ്ത്രീകളുടെ കുളിമുറിയുടെ പരിസരെത്തത്തി വസ്ത്രം കഴുകുകയായിരുന്ന യുവതിയുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പാലാ എസ്.ഐ. കെ.പി.തോംസണും സംഘവും സ്ഥലത്തെത്തി പ്രതികളെ അറസ്റ്റുചെയ്തു.







