മലപ്പുറം: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍
പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക്
ആദരാജ്ഞലികളര്‍പ്പിച്ച് എസ്.ഡി.പി.ഐ.അനുശോചന സംഗമം നടത്തി. ജനവാസ
സ്ഥലങ്ങളിലൂടെ ഗെയില്‍ പൈപ്പ്‌ലൈന്‍ കൊണ്ടുപോകാന്‍ ധൃതികാണിക്കുന്ന
ഭരണകൂടത്തിനുള്ള മുന്നറിയിപ്പും ഗെയില്‍വിരുദ്ധ സമരങ്ങളോട് മുഖം
തിരിക്കുന്നവര്‍ക്കുള്ള താക്കീതുമാണ് ആന്ധ്രയിലെ ദുരന്തമെന്ന് സംഗമം
അഭിപ്രായപ്പെട്ടു. മലപ്പുറത്ത് നടന്ന അനുശോചന സംഗമം എസ്.ഡി.പി.ഐ.സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അശ്‌റഫ്
ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ്‌ലൈന്‍
സ്ഥാപിച്ചാല്‍ ആന്ധ്രയിലുണ്ടായതിന്റെ പതിന്‍മടങ്ങ് ദുരന്തമായിരിക്കും
കേരളത്തെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു ഗോദാവരി
ദുരന്തത്തില്‍ അര കിലോമീറ്ററോളം ദൂരത്തില്‍ പൊട്ടിത്തെറിയുണ്ടാകാന്‍
കാരണമായ പൈപ്പിനേക്കാള്‍ വ്യാസം കൂടിയതാണ് കേരളത്തിലെ ജനവാസ
കേന്ദ്രത്തില്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. ഇതിനെതിരെ
എസ്.ഡി.പി.ഐ.നടത്തുന്ന സമരത്തില്‍ പൊതുസമൂഹം അണിനിരക്കണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ.ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖ്,
ഖജാന്‍ജി അഡ്വ. സാദിഖ് നടുത്തൊടി, ടി സിദ്ദീഖ് സംസാരിച്ചു.
പൂക്കോട്ടൂരില്‍ സി റഊഫ്, കെ ശിഹാബ്, സി ഹമീദ്, കോട്ടക്കല്‍
വളാഞ്ചേരിയില്‍ കെ പി മുസ്‌തഫ, കെ നാസര്‍, സി സൈനുദ്ദീന്‍, പൊന്മള
കോട്ടപ്പുറത്ത് പി കെ ഹംസ, എം സി അബ്ദുല്ലക്കുട്ടി, എം സി ബഷീര്‍,
കാവനൂരില്‍ പി പി ഷൗക്കത്തലി, എ അസ്‌്ലം നേതൃത്വം നല്‍കി.








