ന്യൂഡല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു കുട്ടികളെ എത്തിച്ച കേസ് ഏറ്റെടുക്കാമെന്ന് സിബിഐ. പോലീസ് അന്വേഷണത്തിന് പരിമിതികളുണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കുട്ടികളെ കടത്തിയ കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി സിബിഐയുടെ നിലപാട് തേടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് സിബിഐ ഇന്നു കോടതിയെ അറിയിച്ചത്.കേസിലെ ക്രൈബ്രാഞ്ച് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് എജി ഹൈക്കോടതിയില്‍ ഹാജരാക്കി. . പ്രാഥമിക അന്വേഷണത്തിന് കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചു. അഡ്വ. ദേവന്‍ രാമചന്ദ്രനാണ് അമിക്കസ്ക്യൂറി. കേസ് എട്ടിനു വീണ്ടും പരിഗണിക്കും.








