Home » , » ഗായത്രി സുരേഷ് റിലയന്‍സ് ട്രെന്‍ഡ്‌സ് മിസ് കേരള 2014 കിരീടം ചൂടി.

ഗായത്രി സുരേഷ് റിലയന്‍സ് ട്രെന്‍ഡ്‌സ് മിസ് കേരള 2014 കിരീടം ചൂടി.

Written By Unknown on Wednesday, 3 September 2014 | 23:06

ആലപ്പുഴ: സൗന്ദര്യത്തിന്റെയും ബുദ്ധിയുടെയും റാമ്പില്‍ ചുവടുവെച്ച് തൃശ്ശൂര്‍കാരി ഗായത്രി സുരേഷ് റിലയന്‍സ് ട്രെന്‍ഡ്‌സ് മിസ് കേരള 2014 കിരീടം ചൂടി. തൃശ്ശൂരിന്റെതന്നെ കൊഞ്ചിത ജോണ്‍ ആണ് ഫസ്റ്റ് റണ്ണറപ്പ്. കൊച്ചിയുടെ ജനിത തോമസ് സെക്കന്‍ഡ് റണ്ണറപ്പായി. ആലപ്പുഴ പാതിരപ്പള്ളി വിജയ കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നാലുമണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവില്‍ മലയാളിസുന്ദരിയെ തിരഞ്ഞെടുത്തു.മൂന്നു ഘട്ടങ്ങളായായിരുന്നു മത്സരം.ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 22 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. അവസാന റൗണ്ടില്‍ എത്തിയ അഞ്ചുപേരില്‍നിന്നാണ് ഗായത്രി കിരീടമണിഞ്ഞത്.ആദ്യ മൂന്നുസ്ഥാനങ്ങള്‍ നേടിയവരെ ഓഡിഷന് വിധേയരാക്കി മികച്ച അഭിനയപാടവം കാണിക്കുന്ന ഒരാളെ അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന പരസ്യ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കും. രണ്ടുപേര്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറാകാനും അവസരമുണ്ട്. ബ്ലാക്ക് ഗൗണ്‍, ഡിസൈനര്‍ സാരി, കേരള സാരി ലെഹംഗ എന്നീ മൂന്നു റൗണ്ടുകളാണുണ്ടായിരുന്നത്. ഇംപ്രിസാരിയോയാണ് പരിപാടി സംഘടിപ്പിച്ചത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.