മംഗലാപുരം: മകളുടെ നഗ്നചിത്രങ്ങളും നീലച്ചിത്രങ്ങളും പ്രചരിപ്പിക്കാതിരിക്കാന്‍ പിതാവില്‍നിന്ന് 25 ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടിയെന്ന പരാതിയില്‍ ബന്ധുവിനും പോലീസുകാരനുമെതിരെ കേസ്. ഉഡുപ്പി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുധീറിനും പെണ്‍കുട്ടിയുടെ ബന്ധുവായ ശാന്തിനഗര്‍ സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ പിതാവ് എസ്.പി.ക്ക് നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണിത്. ഏപ്രില്‍ പത്തിനാണ് പോലീസുകാരനായ സുധീര്‍ പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. വ്യഭിചാരത്തിന്റെ പേരില്‍ അച്ഛനും മകള്‍ക്കുമെതിരെ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും സുധീര്‍ പറഞ്ഞു. താന്‍ എസ്.പി.യുടെ സംഘത്തിലുള്ളയാളാണെന്നും വേണ്ടിവന്നാല്‍ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുമെന്നും അറിയിച്ചു. ആ സമയത്ത് വീട്ടിലെത്തിയ ബന്ധു പോലീസുകാരനുമായി ഫോണില്‍ സംസാരിച്ചു. 50 ലക്ഷം കൊടുത്താല്‍ കേസ് ഒതുക്കാമെന്ന് പോലീസുകാര്‍ സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്രയും വലിയ സംഖ്യ തന്റെ കൈയിലില്ലെന്ന് പിതാവ് പറഞ്ഞു. ബന്ധു വീണ്ടും സംസാരിച്ച് സംഖ്യ 25 ലക്ഷമാക്കി കുറച്ചു. പണം നല്‍കാന്‍ വൈകിയതിനെത്തുടര്‍ന്ന് ഭീഷണിയും തുടര്‍ന്നു. ഒടുവില്‍ വീട് പണയംവെച്ച് കുട്ടിയുടെ പിതാവ് 25 ലക്ഷം പലതവണയായി കൊടുത്തു. എന്നാല്‍, പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളോ നീലച്ചിത്രമോ അവര്‍ കൈമാറിയില്ല. തുടര്‍ന്നാണ് പിതാവ് എസ്.പി.ക്ക് പരാതി നല്‍കിയത് . സംഭവം അന്വേഷിച്ച് ഉടന്‍ നടപടിയെടുക്കുമെന്ന് എസ്.പി. സന്തോഷ്കുമാര്‍ പറഞ്ഞു.
Home »
News
» മകളുടെ നഗ്നചിത്രങ്ങളും നീലച്ചിത്രങ്ങളും പ്രചരിപ്പിക്കാതിരിക്കാന്‍ പിതാവില്‍നിന്ന് 25 ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടി പോലീസുകാരനെതിരേ കേസ്.
മകളുടെ നഗ്നചിത്രങ്ങളും നീലച്ചിത്രങ്ങളും പ്രചരിപ്പിക്കാതിരിക്കാന്‍ പിതാവില്‍നിന്ന് 25 ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടി പോലീസുകാരനെതിരേ കേസ്.
Written By Unknown on Wednesday, 3 September 2014 | 18:30








