Home »
Sports
» ഇന്ത്യയിലെ കായിക പ്രേമികള്‍ക്ക് ആവേശമായി ഡമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട്.
ഇന്ത്യയിലെ കായിക പ്രേമികള്‍ക്ക് ആവേശമായി ഡമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട്.
ബംഗലൂരു: ഇന്ത്യയിലെ കായിക പ്രേമികള്‍ക്ക് ആവേശമായി ഡമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് ബംഗലൂരുവില്‍. പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കള്‍ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാനാണ് ബോള്‍ട്ട് ആദ്യമായി ഇന്ത്യയിലെത്തിയത്. ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനെ കാണാന്‍ ആരാധകര്‍ ബംഗലൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. ആദ്യമായി ഇന്ത്യയിലെത്തിയ ഉസൈന്‍ ബോള്‍ട്ട് ആരാധകരെ നിരാശപ്പെടുത്തിയില്ല. ട്രാക്കില്‍ മാത്രമല്ല, .യുവരാജിനെ ഗാലറിയിലേക്ക് പറത്തി ക്രിക്കറ്റ് പിച്ചിലും ബോള്‍ട്ട് ഇടിമിന്നലായി. രാവിലെയാണ് ബോള്‍ട്ട് ബംഗലൂരു വിമാനത്താവളത്തിലെത്തിയത്. ഉടന്‍ തന്നെ ഇന്ത്യന്‍ വേഷമണിഞ്ഞ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.ക്രിക്കറ്റ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറെന്ന് പറഞ്ഞ ബോള്‍ട്ട് തന്റെ ആഗ്രഹവും വെളിപ്പെടുത്തി. മറ്റൊന്നുമല്ല, ചീറ്റപ്പുലിയെ ഓടിത്തോല്‍പ്പിക്കണം. 100 മീറ്ററിലെയും 200 മീറ്ററിലെയും ഇരട്ട ഒളിംപിക് ജേതാവും ലോകറെക്കോഡുകാരനുമാണ് ജമൈക്കന്‍ സ്പ്രിന്ററായ ബോള്‍ട്ട്.