Home » » കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്നും ബിജെപിയും ആര്‍എസ്‌എസും വിട്ടു നിന്നു

കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്നും ബിജെപിയും ആര്‍എസ്‌എസും വിട്ടു നിന്നു

Written By Unknown on Wednesday, 3 September 2014 | 07:49

കണ്ണൂര്‍: ബിജെപി ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ മനോജ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്നും ബിജെപിയും ആര്‍എസ്‌എസും വിട്ടു നിന്നു. അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുന്നത്‌ വരെ സര്‍ക്കാര്‍ നടത്തുന്ന ഒരു യോഗത്തിലും പങ്കെടുക്കേണ്ടെന്ന്‌ ബിജെപി യോഗം ചേര്‍ന്ന്‌ തീരുമാനമെടുത്തു. ഇന്ന്‌ മൂന്ന്‌ മണിക്കായിരുന്നു യോഗം ചേര്‍ന്നത്‌.

കേസ്‌ അന്വേഷിക്കാന്‍ കേരളാപോലീസിനെയോ ക്രൈംബ്രാഞ്ചിനേയോ ഏല്‍പ്പിക്കുന്നത്‌ കേസ്‌ തേച്ചുമായ്‌ച്ചു കളയാനേ ഉപകരിക്കു. സിപിഎം അനുഭാവത്തോട്‌ കൂടിയുള്ള അന്വേഷണം കേസ്‌ അട്ടിമറിക്കുമെന്ന്‌ ബിജെപി നേതാക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഉണ്ടാകണം എന്ന കാര്യം തങ്ങള്‍ മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിച്ചിട്ടുണ്ട്‌.

അന്വേഷണത്തിന്‌ കേന്ദ്ര ഏജന്‍സികളെ പരിഗണിക്കുന്നത്‌ വരെ സര്‍ക്കാര്‍ വിളിക്കുന്ന ഒരു യോഗത്തിലും പങ്കാളികളാകില്ല. അന്ധനെ മാറ്റി കേസ്‌ ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്‌ മുടന്തനെയാണ്‌. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ കണ്ണൂരിലെ വെറും പ്രാദേശീക നേതാവാണെന്ന്‌ പറയാനാകില്ലെന്നും ബിജെപി നേതാവ്‌ വി മുരളീധരന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.