കണ്ണൂര്‍ : കതിരൂരില്‍ ആര്‍എസ്‌എസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഗൂഡാലോചന നടന്നത് മാഹിയിലെ ബാറിലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. തെളിവ് തന്റെ പക്കലുണ്ടെന്നും പോലീസ് ആവശ്യപ്പെട്ടാല്‍ കൈമാറാന്‍ തയ്യാാണെന്നും സുധാകരന്‍ പറഞ്ഞു.
കൊലപാതകത്തിന്റെ വിളംബരമായിരുന്നു പി.ജയരാജന്റെ മകന്റെ ഫേസ്‌ബുക്ക് പോസ്‌റ്റെന്നും സിപിഎമ്മിന്റെ പ്രതികാരമാണ് മനോജിന്റെ കൊലയ്‌ക്ക് പിന്നിലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കൊണ്ടാലും കൊടുത്താലും പഠിക്കാത്ത അഭിനവ ഡ്രാക്കുളയാണ് പി.ജയരാജനെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.








