Home » » പി സദാശിവം ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്‌ ക്ഷണിക്കാത്തത്‌ കൊണ്ടാണെന്ന്‌ വി എസ്‌.

പി സദാശിവം ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്‌ ക്ഷണിക്കാത്തത്‌ കൊണ്ടാണെന്ന്‌ വി എസ്‌.

Written By Unknown on Friday, 5 September 2014 | 00:47

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി പി സദാശിവം ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്‌ ആരും ക്ഷണിക്കാത്തത്‌ കൊണ്ടാണെന്ന്‌ പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യൂതാനന്ദന്‍. ഇന്നലെ വൈകിട്ട്‌ ആറു മണിവരെ തന്റെ ഓഫീസില്‍ ചടങ്ങ്‌ സംബന്ധിച്ച ഒരു വിവരവും കിട്ടിയില്ലെന്ന്‌ വിഎസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇന്ന്‌ രാവിലെ ഒമ്പതുമണിക്കായിരുന്നു കേരളത്തിന്റെ 23 ാമത്തെ ഗവര്‍ണറായി പി സദാശിവം ചുമതലയേറ്റത്‌. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെട്ട ചടങ്ങില്‍ പ്രതിപക്ഷ നേതാവ്‌ ഇല്ലാതിരുന്നത്‌ വിവാദമായിരുന്നു. പ്രതിപക്ഷത്ത്‌ നിന്നും സാധാരണഗതിയില്‍ ചടങ്ങില്‍ പങ്കാളിയാകേണ്ടിയിരുന്നത്‌ പ്രതിപക്ഷ നേതാവാണ്‌. എന്നാല്‍ വിഎസിന്റെ അസാന്നിദ്ധ്യം ഏവരും ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു. അതേസമയം ചടങ്ങില്‍ ക്ഷണക്കത്ത്‌ അയയ്‌ക്കേണ്ട ചുമതല പൊതുഭരണ വകുപ്പിനാണെന്നാണ്‌ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ ബന്ധപ്പെട്ടവരുടെ നിലപാട്‌. സദാശിവത്തെ ഗവര്‍ണര്‍ സ്‌ഥാനത്തേക്ക്‌ പരിഗണിച്ചതിനെ എതിര്‍ത്തവരില്‍ വിഎസും ഉണ്ടായിരുന്നു. ഈ വിവാദത്തിന്‌ തൊട്ടു പിന്നാലെ പുതിയ വിവാദവും തലപൊക്കിയിരിക്കുന്നതിനാല്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന സൂചനയാണ്‌ ബന്ധപ്പെട്ടവര്‍ നല്‍കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.