Home » » വിവാഹദിവസം വരനെ താല്‍പര്യമില്ലെന്ന്‌ പറഞ്ഞ്‌ വരന്‌ മെസേജ്‌ അയച്ച്‌ വധുവും കുടുംബവും കുടുങ്ങി.

വിവാഹദിവസം വരനെ താല്‍പര്യമില്ലെന്ന്‌ പറഞ്ഞ്‌ വരന്‌ മെസേജ്‌ അയച്ച്‌ വധുവും കുടുംബവും കുടുങ്ങി.

Written By Unknown on Friday, 5 September 2014 | 00:50

എടക്കാട്‌ (കണ്ണൂര്‍): വിവാഹദിവസം വരനെ താല്‍പര്യമില്ലെന്ന്‌ പറഞ്ഞ്‌ വരന്‌ മെസേജ്‌ അയച്ച്‌ വധുവും കുടുംബവും കുടുങ്ങി. മുഴപ്പിലങ്ങാട്‌ സ്വദേശിനിയായ പെണ്‍കുട്ടിയെ ഒന്നാം പ്രതിയാക്കിയും വീട്ടുകാരെ മറ്റു പ്രതികളാക്കിയും പോലീസ്‌ കേസെടുത്തു. എടക്കാട്‌ പോലീസാണ്‌ നടപടിയെടുത്തത്‌.
ബാംഗ്ലൂരില്‍ അക്കൗണ്ടന്റായ ചാല തന്നട സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചിരുന്നത്‌ ആഗസ്‌റ്റ് 21 ന്‌. എന്നാല്‍ ചടങ്ങിനായി പള്ളിയിലേക്ക്‌ പോകാന്‍ ചെറുക്കനും കുടുംബവും വാഹനത്തില്‍ കയറാന്‍ തുടങ്ങുമ്പോഴാണ്‌ വരന്റെ മൊബൈലില്‍ വധുവിന്റെ എസ്‌എംഎസ്‌ വന്നത്‌. എടക്കാട്‌ മണപ്പുറം പള്ളിയില്‍ വിവാഹചടങ്ങുകളും 1500 പേര്‍ക്ക്‌ സല്‍ക്കാരവും ഒരുക്കി വിവാഹത്തിനായി വലിയ ഒരുക്കങ്ങള്‍ നടത്തിയ വരന്‍ ഇത്‌ കണ്ട്‌ ഞെട്ടി. തുടര്‍ന്ന്‌ വരനും വീട്ടുകാരും മുഴപ്പിലങ്ങാട്ടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ വധുവിന്റെ വീട്ടില്‍ വിവാഹത്തിന്റെ ഒരു ഒരുക്കങ്ങളും കണ്ടില്ല.

തലേദിവസത്തെ ആയിരം പേര്‍ക്ക്‌ ഭക്ഷണം നല്‌കിയതും പിറ്റേദിവസത്തെ കൂറ്റന്‍ വിരുന്നിനായി പണമൊഴുക്കുകയും ചെയ്‌തതിലൂടെ വന്‍ സാമ്പത്തിക ബാധ്യതയാണ്‌ ഉണ്ടായതെന്ന്‌ വരന്റെ വീട്ടുകാര്‍ പറഞ്ഞു. ഇതിന്‌ പുറമേ കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടിക്ക്‌ വരന്‍ വിലകൂടിയ ഒരു വളയും വാങ്ങി നല്‍കിയിരുന്നു. ആകെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞപ്പോള്‍ ചില നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ മധ്യസ്‌ഥശ്രമങ്ങളും ഉണ്ടായെങ്കിലൂം പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ വരന്റെ വീട്ടുകാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തലശ്ശേരി അഡീഷണല്‍ ചീഫ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിദേശപ്രകാരമാണ്‌ കേസെടുത്തത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.