തിരുവനന്തപുരം : സംസ്‌ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധീരന്‍ സര്‍ക്കാരിന് കത്തയച്ചു. പുതിയ മദ്യനയം പരാജയപ്പെടുത്താനായി സംസ്‌ഥാനത്ത് മദ്യദുരന്തം വരെ സൃഷ്‌ടിക്കാനുള്ള നീക്കം മദ്യലോബികളുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ഇത് മുന്നില്‍ കണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും സുധീരന്‍ മുഖ്യമന്ത്രിയ്‌ക്ക് നല്‍കിയ കത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
മദ്യനയം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ട് എന്നതിന് തെളിവാണ് കൊല്ലത്തുനിന്നും സ്‌പിരിറ്റ് പിടികൂടിയതിലൂടെ വ്യക്‌തമാകുന്നതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മദ്യനയം സംരക്ഷിക്കാന്‍ സംസ്‌ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്‌തമാക്കണമെന്നും ഇതിന്റെ ഭാഗമായി കളക്‌ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

.jpg)






