Home » » ഉമ്മന്‍ചാണ്ടി ഉടുമ്പിനെപ്പോലെ അധികാരത്തില്‍ പിടിച്ചു കിടക്കുകയാണെന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍.

ഉമ്മന്‍ചാണ്ടി ഉടുമ്പിനെപ്പോലെ അധികാരത്തില്‍ പിടിച്ചു കിടക്കുകയാണെന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍.

Written By Unknown on Wednesday, 3 September 2014 | 01:51

തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടുമ്പിനെപ്പോലെ അധികാരത്തില്‍ പിടിച്ചു കിടക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍. തുടര്‍ച്ചയായ കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും ഉടുമ്പിനെപ്പോലെ അധികാര കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന അദ്ദേഹം കേരളത്തിന്‌ ബാധ്യതയാണെന്നു വി.എസ്‌ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന്‌ കേരളത്തെ അഴിമതിക്കാര്‍ക്ക്‌ വിറ്റു. സംസ്‌ഥാനത്തെ ബാര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ്‌ ഒരു വശത്തും മന്ത്രിസഭ മറുവശത്തും നിന്ന്‌ പേരാടുകയാണെന്നും വി.എസ്‌ ആരോപിച്ചു. ടൈറ്റാനിയം കേസിനെ തുടര്‍ന്ന്‌ എല്‍ഡിഎഫ്‌ നടത്തിയ കളക്‌ട്രേറ്റ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യവേയാണ്‌ വി.എസ്‌ ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.