കൊല്‍ക്കത്ത ● മദ്യരജാവും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായ വിജയ് മല്യയെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മനപ്പൂര്‍വ്വം വീഴ്ചവരുത്തിയ കടക്കാരനായി പ്രഖ്യാപിച്ചു. മല്യയോടൊപ്പം കിംഗ്‌ഫിഷര്‍ എയര്‍ ലൈന്‍സിന്റെ മൂന്ന് ഡയറക്ടര്‍മാരേയും കടക്കരായി പ്രഖ്യാപിച്ചിട്ടുണ്ട്. യൂണിയന്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദീപക് നരാംഗ് അറിയിച്ചതാണിക്കാര്യം.
മല്യയെ കൂടാതെ എ.കെ ഗാംഗുലി, സുഭാഷ് ഗുപ്തെ, രവി നെടുങ്ങാടി എങ്ങനെ മൂന്ന് ഡയറക്ടര്‍മാരെയാണ് മനപ്പൂര്‍വ്വം വീഴ്ചവരുത്തിയ കടക്കാരായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടെ ഇവര്‍ക്ക് ഭാവിയില്‍ ബാങ്കില്‍നിന്ന് വായ്പയെടുക്കാനാകില്ല. ആവശ്യമെങ്കില്‍ ഇവര്‍ക്കെതിരേ ക്രിമിനല്‍നടപടി സ്വീകരിക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
350 കോടിക്കും 400 കോടിയ്ക്കും ഇടയിലാണ് കിംഗ്‌ഫിഷര്‍ എയര്‍ലൈസിന് യൂണിയന്‍ ബാങ്കിന്റെ ബംഗളൂരു ശാഖ ലോണ്‍ നല്‍കിയിരിക്കുന്നത്.
രാജ്യത്തെ 17 ബാങ്കുകളിലായി 7,000 കോടി രൂപയാണ് വിജയ് മല്യയുടെ പേരിലുള്ള മൊത്തം കടം.








