മഞ്ചേരി: പൂട്ടിയ ബാറിന്റെ മാനേജരെ ബാറിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരിയില്‍ റിലാക്‌സ് ബാറിന്റെ മാനേജര്‍ തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി എ. ലാലിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.
ബാറിലെ തന്റെ സ്വകാര്യമുറിയിലാണ് മാനേജരായ ലാലിന്റെ മൃതദേഹം കണ്ടെത്തിയത്. ജീവനക്കാര്‍ രാവിലെ മുറി തുറന്നുനോക്കിയപ്പോള്‍ ലാലിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
നിലവാരമില്ലെന്ന കാരണം പറഞ്ഞ് ലൈന്‍സ് പുതുക്കി നല്‍കാതെ കഴിഞ്ഞ മെയ് മുതല്‍ അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ 418 ബാറുകളില്‍ ഒന്നാണ് റിലാക്‌സ്.