Home » » പി.ജയരാജന്റെ മകന്‍ ജയിന്‍രാജിനെതിരെ പോലീസ് കേസെടുത്ത നടപടിയെ ന്യായീകരിച്ച് വി.എസ്.

പി.ജയരാജന്റെ മകന്‍ ജയിന്‍രാജിനെതിരെ പോലീസ് കേസെടുത്ത നടപടിയെ ന്യായീകരിച്ച് വി.എസ്.

Written By Unknown on Thursday, 4 September 2014 | 00:10

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെന്ന പോലെ കണ്ണൂരിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മനോജിന്റെ കൊലപാതകത്തിലും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. മനോജിന്റെ കൊലപാതകത്തെ പരോക്ഷമായി ന്യായീകരിച്ച് ഫെയ്‌സ്ബുക്കിലിട്ട വിവാദ പോസ്റ്റിന്റെ പേരില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ മകന്‍ ജയിന്‍രാജിനെതിരെ പോലീസ് കേസെടുത്ത നടപടിയെയാണ് വി.എസ്. ന്യായീകരിച്ചത്.

കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടക്കുന്നത് സ്വാഭാവികമാണ്. കൊലപാതകക്കേസുകള്‍ എവിടെ ഉണ്ടായാലും, അതിന് ആര് നേതൃത്വം കൊടുത്താലും അത് അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണം-വി.എസ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.


 മനോജ് വധത്തില്‍ ഇതാദ്യമായാണ് വി.എസ്. പ്രതികരിക്കുന്നത്. മനോജ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന ആരോപണം സി.പി.എം. ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞിരുന്നു. വാര്‍ത്താക്കുറിപ്പില്‍ രാഷ്ട്രീയ കൊലപാതകങ്ങളെ പാര്‍ട്ടി അപലപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജയിന്‍രാജിന്റെ പോസ്റ്റാണ് പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.