Home » » ദേശീയ ഗെയിംസ്‌ സംഘാടനത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച്‌ ഒളിംപിക്‌ അസോസിയേഷനുകള്‍.

ദേശീയ ഗെയിംസ്‌ സംഘാടനത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച്‌ ഒളിംപിക്‌ അസോസിയേഷനുകള്‍.

Written By Unknown on Sunday, 4 January 2015 | 08:47

തിരുവനന്തപുരം: ദേശീയ ഗെയിംസ്‌ സംഘാടനത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച്‌ ഒളിംപിക്‌ അസോസിയേഷനുകള്‍. ഈ മാസം 15ന്‌ മുന്‍പ്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ്‌ പാലിക്കപ്പെടുമോ എന്ന്‌ ആശങ്കയുണ്ടെന്ന്‌ കേരള ഒളിംപിക്‌ അസോസിസിയേഷന്‍ സെക്രട്ടറി പി.എ ഹംസ പറഞ്ഞു. വിവാദങ്ങള്‍ ഗെയിംസിന്റെ ശോഭ കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 15ന്‌ ചേരുന്ന ദേശീയ ഗെയിംസ്‌ എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ യോഗത്തില്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കാനാണ്‌ അസോസിയേഷന്റെ തീരുമാനം.
സംസ്‌ഥാന സര്‍ക്കാരിനെ കൂടാതെ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനും കേരള ഒളിംപിക്‌ അസോസിയേഷനുമാണ്‌ ദേശീയ ഗെയിംസിന്റെ മുഖ്യ സംഘാടകര്‍. ഈ മാസം 15ന്‌ മുന്‍പ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ സ്‌ഥാപിക്കുമെന്നാണ്‌ സര്‍ക്കാര്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‌ നല്‍കിയിരുന്നത്‌. നിലവിലെ സാഹചര്യത്തില്‍ ഇത്‌ സാധ്യമാകുമോയെന്ന്‌ അസോസിഷേന്‌ ആശങ്കയുണ്ട്‌. എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ യോഗത്തിന്‌ ശേഷം 15,16 തീയതികളില്‍ ഗെയിംസ്‌ ടെക്‌നിക്കല്‍ കണ്ടക്‌റ്റ് കമ്മറ്റി യോഗം തലസ്‌ഥാനത്ത്‌ ചേരുന്നുണ്ട്‌.
ഗെയിംസിലെ 32 മത്സര ഇനങ്ങളുടെയും ഫെഡറേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. സ്‌റ്റേഡിയങ്ങളുടെയും ഉപകരണങ്ങളുടെയും ക്ഷമതയ്‌ക്ക് അംഗീകാരം നല്‍കേണ്ടത്‌ ഈ യോഗമാണ്‌. എന്നാല്‍ വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഗെയിംസിന്റെ സുഖമമായ നടത്തിപ്പ്‌ പ്രതിസന്ധിയിലായിരിക്കുകയാണ്‌. .
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.