Home » » യാത്രക്കൂലിയില്‍ മാറ്റം വരുത്താതെ ചരക്കുകൂലി 10 ശതമാനം വരെ വര്‍ധിപ്പിച്ച നരേന്ദ്ര മോഡി സര്‍ക്കാരിന്റെ റെയില്‍വേ ബജറ്റ്‌.

യാത്രക്കൂലിയില്‍ മാറ്റം വരുത്താതെ ചരക്കുകൂലി 10 ശതമാനം വരെ വര്‍ധിപ്പിച്ച നരേന്ദ്ര മോഡി സര്‍ക്കാരിന്റെ റെയില്‍വേ ബജറ്റ്‌.

Written By Unknown on Thursday, 26 February 2015 | 17:02

ന്യൂഡല്‍ഹി: യാത്രക്കൂലിയില്‍ മാറ്റം വരുത്താതെയും ചരക്കുകൂലി 10 ശതമാനം വരെ വര്‍ധിപ്പിച്ചും നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ്‌.
പുതിയ ട്രെയിനുകളോ പദ്ധതികളോ ഇല്ലാത്ത ബജറ്റില്‍ റെയില്‍ സുരക്ഷ, ശുചിത്വം, ആധുനികവത്‌കരണം, സാമ്പത്തിക സ്വയംപര്യാപ്‌തത, സുഖയാത്ര എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങളാണ്‌ മന്ത്രി സുരേഷ്‌ പ്രഭു നടത്തിയത്‌. റെയില്‍വേയെ സ്വകാര്യവത്‌കരിക്കില്ലെന്നു വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും ആധുനികവത്‌കരണം അടക്കമുള്ള കാര്യങ്ങളില്‍ സ്വകാര്യമേഖലയുടെയും സംസ്‌ഥാന സര്‍ക്കാരുകളുടെയും പങ്കാളിത്തം ആവശ്യപ്പെട്ടതുവഴി കേന്ദ്രസര്‍ക്കാര്‍ റെയില്‍വേ മേഖലയില്‍നിന്നു പിന്മാറാന്‍ തുടങ്ങുന്നതിനും പുതിയ ബജറ്റ്‌ സാക്ഷ്യം വഹിക്കുന്നു. സാധ്യതാപഠനം പൂര്‍ത്തിയായതിനു ശേഷം, ഈ ബജറ്റ്‌ സമ്മേളനത്തില്‍ത്തന്നെ പുതിയ ട്രെയിനുകളും പാതകളും പ്രഖ്യാപിക്കുമെന്നു മന്ത്രി വ്യക്‌തമാക്കി.
റെയില്‍ ബജറ്റ്‌ ഒറ്റനോട്ടത്തില്‍.
യാത്രക്കൂലിയില്‍ മാറ്റമില്ല.
കടത്തുകൂലിയില്‍ വര്‍ധന.
പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചില്ല.
പുതിയ പദ്ധതികള്‍ ഇല്ല.
റെയില്‍വേയുടെ അടിസ്‌ഥാനസൗകര്യ മേഖലയുടെ വികസനവും ആധുനികവത്‌കരണവും പ്രധാനം.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 8.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം.
സുരക്ഷയ്‌ക്കായി 1.27 ലക്ഷം കോടി രൂപ.
യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കായി 12,500 കോടി.
അതിവേഗ റെയില്‍, എലിവേറ്റഡ്‌ ഇടനാഴി- 6500 കോടി രൂപ
വൈദ്യുതിവത്‌കരണം, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയവയ്‌ക്ക്‌ 1.10 ലക്ഷം കോടി
യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍.
120 ദിവസം മുമ്പു വരെ ടിക്കറ്റ്‌ ബുക്കിങ്‌ സൗകര്യം
പേപ്പര്‍ ടിക്കറ്റിനു പകരം എസ്‌.എം.എസ്‌. മതിയാകും
138 മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍
പരാതികള്‍ കേള്‍ക്കാന്‍ മൊബൈല്‍ ആപ്‌ സംവിധാനം
109 ട്രെയിനുകളില്‍ ഇ-കാറ്ററിങ്‌ സംവിധാനം
400 റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈഫൈ സംവിധാനം
ജനറല്‍ കോച്ചുകളിലും മൊബൈല്‍ ഫോണ്‍ ചാര്‍ജിങ്‌ സംവിധാനം
മുതിര്‍ന്ന പൗരന്മാര്‍ക്കായി ലോവര്‍ ബെര്‍ത്ത്‌ ക്വോട്ട വര്‍ധിപ്പിക്കും
എസ്‌കലേറ്ററുകളും വീതിയുള്ള വാതിലുകളും
ഐ.ആര്‍.ടി.സി. വഴി വീല്‍ചെയര്‍ ബുക്ക്‌ ചെയ്യാന്‍ സംവിധാനം
ട്രെയിനുകളുടെ വരവ്‌, പോക്ക്‌ സമയമറിയാന്‍ എസ്‌.എം.എസ്‌.
സംവിധാനം
റിസര്‍വേഷന്‍ വേണ്ടാത്തവര്‍ക്ക്‌ അഞ്ചു മിനിട്ടില്‍ ടിക്കറ്റ്‌
സുരക്ഷയുമായി ബന്ധപ്പെട്ട്‌.
റെയില്‍ സുരക്ഷയ്‌ക്ക്‌ പ്രത്യേക കര്‍മപദ്ധതി
1.27 ട്രില്യണ്‍ രൂപ അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌
സുരക്ഷ വര്‍ധിപ്പിക്കാന്‍
സുരക്ഷാ പ്രശ്‌നങ്ങള്‍ വിളിച്ചറിയിക്കാന്‍ 182 എന്ന ടോള്‍ഫ്രീ നമ്പര്‍
ഗര്‍ഭിണികള്‍ക്കുള്ള ലോവര്‍ ബെര്‍ത്ത്‌ ക്വോട്ട വര്‍ധിപ്പിക്കും
വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ സി.സി ടിവി ക്യാമറകള്‍
ആളില്ലാ ലെവല്‍ ക്രോസിങ്ങുകള്‍ ഉടന്‍ പരിഷ്‌കരിക്കും
നിര്‍ഭയ ഫണ്ടില്‍നിന്നുള്ള തുക സ്‌ത്രീസുരക്ഷയ്‌ക്ക്‌ ഉപയോഗിക്കും
ശുചിത്വം.
സ്‌റ്റേഷനുകളും ട്രെയിനും വൃത്തിയാക്കാന്‍ പ്ര?ഫഷണല്‍
ക്ലീനിങ്‌ ഏജന്‍സികളെ ഏല്‍പ്പിക്കും
സ്വച്‌ഛ്‌ റെയില്‍ എന്നത്‌ നടപ്പിലാക്കും
ട്രെയിനുകളും സ്‌റ്റേഷനുകളും ശുചിയാക്കാന്‍
പുതിയ വകുപ്പുണ്ടാക്കും
പുതപ്പുകള്‍ അടക്കമുള്ളവയുടെ നിലവാരം വര്‍ധിപ്പിക്കും
വിമാനങ്ങളിലേതു പോലെ ആറു മാസത്തിനുള്ളില്‍ ട്രെയിനുകളിലും
വാക്വം ടോയ്‌ലറ്റുകള്‍ ആരംഭിക്കും
17,000 ടോയ്‌ലറ്റുകള്‍ ബയോ ടോയ്‌ലറ്റുകളാക്കും
650 സ്‌റ്റേഷനുകളില്‍ പുതിയ ടോയ്‌ലറ്റുകള്‍
നിരക്ക്‌.
യാത്രക്കൂലിയില്‍ വര്‍ധനയില്ല
ചരക്കുകൂലിയില്‍ 10 ശതമാനം വരെ വര്‍ധന
മണ്ണെണ്ണ, പാചകവാതക കടത്തിനുള്ള നിരക്ക്‌ വര്‍ധന - 0.8 ശതമാനം
ഡീസല്‍ കടത്തിന്‌ നിരക്കു വര്‍ധന - 1 ശതമാനം
ഇരുമ്പ്‌, സ്‌റ്റീല്‍ കടത്തിന്‌ - 0.8 ശതമാനം വര്‍ധന
യൂറിയ കടത്തിന്‌ - 10 ശതമാനം വര്‍ധന
ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍- 10 ശതമാനം വര്‍ധന
കല്‍ക്കരി - 6.3 ശതമാനം വര്‍ധന
സിമെന്റ്‌ - 2.7 ശതമാനം
ചുണ്ണാമ്പ്‌ കല്ല്‌, മാംഗനീസ്‌ അയിര്‌ കടത്തിന്‌ - 0.3 ശതമാനം വര്‍ധന
അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ ഹൈസ്‌പീഡ്‌ ട്രെയിനുകള്‍ക്കായി 650 ബില്യണ്‍ നിക്ഷേപം
ചരക്കുകടത്ത്‌ ശേഷി 1.5 ബില്യണ്‍ ടണ്ണായി ഉയര്‍ത്തും
നാലു ചരക്ക്‌ ഇടനാഴികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും
പുതിയ പാത, ട്രെയിനുകളുടെ പരീക്ഷണ ഓട്ടം.
ഗേജ്‌ മാറ്റം അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
രാജധാനി, ശതാബ്‌ദി ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കും
ഹൈ സ്‌പീഡ്‌ സ്‌പെഷല്‍ ട്രെയിനുകളുടെ ആദ്യ ബാച്ച്‌ രണ്ടു
വര്‍ഷത്തിനുള്ളില്‍
മുംബൈ- അഹമ്മദാബാദ്‌ ഹൈസ്‌പീഡ്‌ ട്രെയിന്‍ റിപ്പോര്‍ട്ട്‌
അന്തിമ ഘട്ടത്തില്‍
ഡല്‍ഹി-മുംബൈ ഇടനാഴിക്കുള്ള സാധ്യതാ പഠനം ഈ വര്‍ഷം
പകുതിയില്‍
അടിസ്‌ഥാനസൗകര്യ വികസനം, ആധുനികവത്‌കരണം
തിരക്ക്‌ കൂടിയ മേഖലകളില്‍ പാത ഇരട്ടിപ്പിക്കല്‍, ട്രിപ്ലിങ്‌ എന്നിവ
പുര്‍ത്തിയാക്കല്‍ ലക്ഷ്യം
മുംബൈ സബര്‍ബന്‍ നെറ്റ്‌വര്‍ക്കില്‍ എ.സി. കോച്ചുകള്‍
കൂടുതല്‍ ജനറല്‍ കോച്ചുകള്‍
കോച്ചുകളില്‍ കൂടുതല്‍ ബെര്‍ത്തുകള്‍
200 സ്‌റ്റേഷനുകള്‍ കൂടി ആദര്‍ശ്‌ സ്‌റ്റേഷന്‍ പദ്ധതിക്കു കീഴില്‍
എല്ലാ എ1, ബി സ്‌റ്റേഷനുകളിലും വൈ-ഫൈ
യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലിന്‌ ഉയര്‍ന്ന പരിഗണന
വാഗണുകള്‍ പാട്ടത്തിനു നല്‍കുന്നത്‌ മുന്നു മാസത്തിനുള്ളില്‍
പുനഃപരിശോധിക്കും
ഇന്ധനക്ഷമത കൂടിയ വാഗണുകള്‍ നിര്‍മിക്കും
വൈദ്യുതിവത്‌കരണം വേഗത്തിലാക്കും
കല്‍ക്കരി, സ്‌റ്റീല്‍, സിമെന്റ്‌ എന്നിവയുടെ നീക്കത്തിനായി
പുതിയ പാത
സ്‌റ്റേഷനുകള്‍ ആധുനികവത്‌കരിക്കാന്‍ സ്വകാര്യമേഖലയെ
പങ്കാളിയാക്കും
10 തെരഞ്ഞെടുത്ത സ്‌റ്റേഷനുകളില്‍ ഉപഗ്രഹ ടെര്‍മിനലുകള്‍
തെരഞ്ഞെടുത്ത ട്രെയിനുകളില്‍ 24 കോച്ചുകള്‍ക്ക്‌ പകരം
ഇനി 26 കോച്ചുകള്‍
നിക്ഷേപ സാധ്യതകള്‍
തൊഴില്‍ സൃഷ്‌ടിക്കാന്‍ കൂടുതല്‍ നിക്ഷേപം
ലിഫ്‌റ്റുകള്‍, എലിവേറ്ററുകള്‍ എന്നിവയ്‌ക്കായി 120 കോടി രൂപ
സംസ്‌ഥാനങ്ങള്‍ സ്‌പെഷല്‍ പര്‍പ്പസ്‌ വെഹിക്കിള്‍ വഴി
നിക്ഷേപമുണ്ടാക്കണം
റെയില്‍വേ സമ്പത്തുകള്‍ വില്‍ക്കുന്നതിനു പകരം അവയെ
ധനസമ്പാദനത്തിന്‌ ഉപയോഗിക്കും
പദ്ധതികള്‍ കൂടുതലും സംസ്‌ഥാനങ്ങളുടെയും
സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെ
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.