കണ്ണൂര്‍: കഴിഞ്ഞ രാത്രിയില്‍ അക്രമികളുടെ വെട്ടേറ്റു ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരണമടഞ്ഞു. ഇന്നലെ രാത്രി ബോംബെറിഞ്ഞ ശേഷം വെട്ടേറ്റ കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ ചൂണ്ടയില്‍ സ്വദേശി പ്രേമ (45)നാണ് കൊല്ലപ്പെട്ടത്. തലശ്ശേരി കോര്‍പ്പറേറ്റ് ആശുപത്രിയില്‍ കിടന്നായിരുന്നു മരണം.
സംഭവത്തെ തുടര്‍ന്ന് കൂത്തുപറമ്പ് നഗരസഭ ഉള്‍പ്പെട്ട പ്രദേശങ്ങളിലും സമീപത്തെ അഞ്ചു ഗ്രാമങ്ങളിലും സിപിഎം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സിപിഎം നേതാക്കളായ ജയരാജനും ഷംസീറും സ്ഥലത്ത് എത്തിയിട്ടുണ്ട്.
കള്ളു ചെത്ത് തൊഴിലാളിയായ പ്രേമനെ ഇന്നലെ രാത്രി ബോംബെറിഞ്ഞ ശേഷമാണ് എതിരാളികള്‍ വെട്ടിയത്. കണ്ണൂര്‍ ജില്ലയില്‍ ആകെമാനം ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വൈകിട്ട് 6 മണി വരെയും ഹര്‍ത്താലിന് ആഹ്വാനമുണ്ട്.








