ആലപ്പുഴ: പാര്‍ട്ടിയോട് വിരട്ടലും വിലപേശലും വേണ്ടെന്ന് സ്‌ഥാനമൊഴിഞ്ഞ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. അത് എല്ലാവരും ഓര്‍ത്താല്‍ നല്ലത്. സി.പി.എമ്മില്‍ ആശയഭിന്നതയൊന്നുമില്ല. കവിയൂര്‍, കിളിരൂര്‍ കേസുകളില്‍ പാര്‍ട്ടിക്കെതിരായും സി.പി.എമ്മിനെ അധിക്ഷേപിക്കാനും മാധ്യമങ്ങള്‍ ഇടപെട്ടിരുന്നു. ഇക്കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആരെയെങ്കിലും കിട്ടിയാല്‍ അവരെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിക്കാനും ശ്രമമുണ്ടായെന്നും സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ പിണറായി പറഞ്ഞു.
ആരെയും പാര്‍ട്ടി തള്ളിക്കളഞ്ഞിട്ടില്ല. തെറ്റുതിരുത്തി പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ശ്രമിച്ചവരെ അകറ്റാന്‍ ശ്രമം നടന്നു. ഇപ്പോള്‍ ആശയപരമായ ഐക്യത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ പാര്‍ട്ടിയുടെ ശക്‌തമായ ഘടകമാണു കേരളത്തിലേത്. പാര്‍ട്ടി വലതുപക്ഷ വ്യതിയാനത്തിലേക്കു നീങ്ങുന്നുവെന്ന വിമര്‍ശനമുയര്‍ന്നു. നാലാംലോക സിദ്ധാന്തം ഇതിന്റെ ഭാഗമായി ഉയര്‍ന്നുവന്നു. ഇത് വിചിത്രമായ അനുഭവമാണ്. നാലാംലോകത്തിന്റെ നേതാക്കന്മാരെന്ന് ആക്ഷേപിക്കുന്നവരുണ്ട്. എന്തിനാണ് ഇവരെ നിങ്ങള്‍ സംരക്ഷിക്കുന്നതെന്ന് ആക്ഷേപവുമുയര്‍ന്നു.
ഏതൊരു കമ്യൂണിസ്‌റ്റുകാരനും പാര്‍ട്ടിക്കു കീഴ്‌പ്പെടണം. ശത്രുവിനു മുന്നില്‍ കീഴ്‌പ്പെടരുത്. ഏതെങ്കിലും ഒരു കുത്ത് കൊണ്ടുവെന്നത് ജീവന്‍ ബലികൊടുത്തവരുടെ മുന്നില്‍ ഒന്നുമല്ല. നിരവധി രക്‌തസാക്ഷികള്‍ ജീവന്‍ നല്‍കിയാണ് പ്രസ്‌ഥാനത്തെ വളര്‍ത്തിയത്.
ഏതൊരു കമ്യൂണിസ്‌റ്റുകാരനും പാര്‍ട്ടിക്കു കീഴ്‌പ്പെടണം. ശത്രുവിനു മുന്നില്‍ കീഴ്‌പ്പെടരുത്. ഏതെങ്കിലും ഒരു കുത്ത് കൊണ്ടുവെന്നത് ജീവന്‍ ബലികൊടുത്തവരുടെ മുന്നില്‍ ഒന്നുമല്ല. നിരവധി രക്‌തസാക്ഷികള്‍ ജീവന്‍ നല്‍കിയാണ് പ്രസ്‌ഥാനത്തെ വളര്‍ത്തിയത്.
സി.പി.എമ്മിനെ ആക്രമിക്കാന്‍ ആവശ്യമായ അവസരങ്ങള്‍ കിട്ടിയാല്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് അതില്‍പ്പരം സന്തോഷമില്ല. പാര്‍ട്ടിക്ക് അത്യന്തം ഹീനമായ ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നു. പാര്‍ട്ടി നേതാക്കന്മാരുടെ കോലം കത്തിക്കാന്‍ തയാറായവരാണ് പി. കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ക്കാന്‍ തയാറായത്. പി. കൃഷ്‌ണപിള്ളയുടെ സ്‌മാരകം തകര്‍ത്തകേസിലെ യഥാര്‍ഥ പ്രതികള്‍ ക്രിമിനലുകളാണ്. അവരെ സംരക്ഷിക്കാന്‍ ശ്രമം നടന്നു. എല്ലാ മര്‍ദക സംവിധാനത്തിലേക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ എത്തുന്നുവെന്നതിലേക്കാണ് ഈ അന്വേഷണം എത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.








