മലപ്പുറം: എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
'മമ്പുറം തങ്ങളുടെ ലോകം' ദേശീയ സെമിനാറിന്റെ പഞ്ചായത്ത് തല പ്രചരണ
പരിപാടികള്‍ മാര്‍ച്ച് 15ന് തുടങ്ങും. ജൂണ്‍ 13ന് കോട്ടക്കലില്‍ നടക്കുന്ന സെമിനാറിൽ 19-ാം
നൂറ്റാണ്ടില്‍ മലബാറില്‍ വിമോചനത്തിന്റെ കാഹള ധ്വനി മുഴക്കിയ മമ്പുറം സയ്യിദലവി തങ്ങളുടേയും അധിനിവേശത്തിനെതിരായ
രാഷ്ട്രീയ ചെറുത്തു നില്‍പ്പിന് പിതാവിന്റെ പാത പിന്തുടര്‍ന്ന സയ്യിദ്
ഫസല്‍ തങ്ങളുടേയും ജീവിതത്തേയും ഉജ്വലമായ ആദര്‍ശ ബോധത്തേയും പഠനത്തിന് വിധേയമാക്കുകയാണ്.
മലബാറിലെ സാധാരണ കര്‍ഷകരായ മാപ്പിളമാരേയും കീഴാള വര്‍ഗത്തേയും
വൈദേശിക-ജന്മിത്വ ശക്തികള്‍ ഒത്തു ചേര്‍ന്ന് കീഴൊതുക്കാന്‍
ശ്രമിച്ചപ്പോള്‍ കീഴാള രാഷ്ട്രീയത്തിന് പ്രത്യയ ശാസ്‌ത്രപരമായ ദൃഡീകരണം
നല്‍കി അവരെ ശക്തരാക്കുന്നതില്‍ അങ്ങേയറ്റം പരിശ്രമിച്ച മഹദ് വ്യക്തിയാണ് മമ്പുറം
തങ്ങള്‍. അന്നും പിന്‍കാലത്തും നടന്ന
അധിനിവേശ-ജന്മിത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വിളനിലമാവാന്‍ മലബാറിന്
പ്രേരകശക്തിയായതും. നവോത്ഥാനത്തിന്റെയും സമുദായ പരിഷ്‌കരണത്തിന്റെയും
ശ്രമങ്ങള്‍ക്ക് വഴിയടയാളങ്ങളായതും മമ്പുറം തങ്ങളുടെ ധൈഷണിക
പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു. സമുദായ നവോത്ഥാനത്തിന് പുതിയ
അവകാശവാദങ്ങളുയര്‍ത്തി രാഷ്ട്രീയ പാര്‍ലമെന്ററി താല്‍പര്യങ്ങളില്‍
ഒതുക്കപ്പെടുകയും സമുദായ നേതൃത്വവും പണ്ഡിത സമൂഹവും ക്ഷമാപണ ഭാഷയുടെ
പ്രയോക്താക്കളാവുകയും ചെയ്‌ത സാഹചര്യമാണ് നിലവിലുള്ളത്. ഇവിടെ അപകര്‍ഷകത
അലങ്കാരമായി സ്വീകരിക്കുകയും അതിനനുയോജ്യമായ പുതിയ വിഗ്രഹങ്ങളെ
സൃഷ്ടിക്കുകയും സ്ഥാപിച്ചെടുക്കുകയും ചെയ്യപ്പെടുകയാണ്. ഈ സഹചര്യത്തില്‍
കേരള മുസ്ലിംകളുടേയും കീഴാള ജനതയുടെയും അഭിമാന സംരക്ഷണത്തിനായി ജീവിതം
സമര്‍പ്പിച്ച മമ്പുറം തങ്ങളെക്കുറിച്ചുള്ള ഓര്‍പ്പെടുത്തലുകള്‍ കീഴാള
രാഷ്ട്രീയത്തില്‍ ഒരു കുതിപ്പായി രേഖപ്പെടുത്തുക തന്നെ ചെയ്യും. മമ്പുറം
തങ്ങള്‍ വിഭാവന ചെയ്‌ത് പ്രയോഗ വല്‍കരിച്ച എല്ലാ പ്രവര്‍ത്തനങ്ങളേയും
ചര്‍ച്ചക്കു വിധേയമാക്കുന്ന 'മമ്പുറം തങ്ങളുടെ ലോകം' ദേശീയ സെമിനാര്‍ ഈ
രംഗത്തെ തുടക്കമാവുമെന്നാണ് എസ്.ഡി.പി.ഐ പ്രതീക്ഷിക്കുന്നത്. വൈജ്ഞാനിക -
കാര്‍ഷിക മേഖലക്കു നല്‍കിയ സംഭാവനകള്‍, മാനവ സൗഹാര്‍ദ്ദത്തിന്റെ മാതൃക,
നവോത്ഥാന നായകത്വം, സാമൂഹിക നീതിയുടെ പ്രയോക്താവ്, സാമ്രാജ്യത്വ വിരുദ്ധത
തുടങ്ങി മമ്പുറം തങ്ങള്‍ മാനവ സമൂഹത്തിന് നല്‍കിയ മാതൃക പുതിയ തലമുറക്ക്
മുമ്പില്‍ അവതരിപ്പിക്കുന്ന തരത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
മമ്പുറം തങ്ങള്‍ മാനവികതക്കു നല്‍കിയ സംഭാവനകളെക്കുറിച്ച് ചര്‍ച്ച
ചെയ്യുന്ന സെമിനാറില്‍ ദേശീയ-അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
സെമിനാറിന്റെ മുന്നോടിയായി ഗൃഹസന്ദര്‍ശനം,
പ്രാദേശിക കൂട്ടായ്‌മകള്‍, മുതിര്‍ന്നവരെ ആദരിക്കല്‍, മമ്പുറം തങ്ങള്‍
അനുസ്‌മരണങ്ങള്‍, പൊതുയോഗങ്ങള്‍, പ്രദര്‍ശനങ്ങള്‍, ചരിത്ര വായന തുടങ്ങി
വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പഞ്ചായത്ത് തലത്തിലുള്ള പ്രചരണ
പരിപാടികള്‍ക്ക് മാര്‍ച്ച് 15ന് മലപ്പുറത്ത് തുടക്കം കുറിക്കും.
സെമിനാറിന്റെ വിജയത്തിനായി അഡ്വ. കെ എം അശ്‌റഫ്, നസറുദ്ദീന്‍ എളമരം എന്നിവര്‍ രക്ഷാധികാരികളും വി ടി ഇക്‌റാമുല്‍ഹഖ് ചെയര്‍മാനും ടി എം ഷൗക്കത്ത് ജനറല്‍ കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി സി പി എ ലത്തീഫ്, കൃഷ്‌ണന്‍ എരഞ്ഞിക്കല്‍, അഡ്വ. കെ പി മുഹമ്മദ് ശരീഫ്, അഡ്വ. സാദിഖ് നടുത്തൊടി, കെ പി ഒ റഹ്‌മത്തുല്ല, സി ജി ഉണ്ണി, എ സൈതലവിഹാജി, എം പി മുസ്‌തഫ, നൗഷാദ് മംഗലശ്ശേരി, കെ ബാബുമണി, പി എം ശരീഖാന്‍, കെ അശ്‌റഫ് എന്നിവരെയും തിരഞ്ഞെടുത്തു.
സെമിനാറിന്റെ വിജയത്തിനായി അഡ്വ. കെ എം അശ്‌റഫ്, നസറുദ്ദീന്‍ എളമരം എന്നിവര്‍ രക്ഷാധികാരികളും വി ടി ഇക്‌റാമുല്‍ഹഖ് ചെയര്‍മാനും ടി എം ഷൗക്കത്ത് ജനറല്‍ കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി സി പി എ ലത്തീഫ്, കൃഷ്‌ണന്‍ എരഞ്ഞിക്കല്‍, അഡ്വ. കെ പി മുഹമ്മദ് ശരീഫ്, അഡ്വ. സാദിഖ് നടുത്തൊടി, കെ പി ഒ റഹ്‌മത്തുല്ല, സി ജി ഉണ്ണി, എ സൈതലവിഹാജി, എം പി മുസ്‌തഫ, നൗഷാദ് മംഗലശ്ശേരി, കെ ബാബുമണി, പി എം ശരീഖാന്‍, കെ അശ്‌റഫ് എന്നിവരെയും തിരഞ്ഞെടുത്തു.







