Home » » ആർ. എം. പി സംസ്ഥാന ജാഥ കെ.കെ. രമയുടെ നേതൃത്വത്തിൽ.

ആർ. എം. പി സംസ്ഥാന ജാഥ കെ.കെ. രമയുടെ നേതൃത്വത്തിൽ.

Written By Unknown on Thursday, 5 March 2015 | 17:55

കോഴിക്കോട്: രണ്ടാം ഭൂപരിഷ്കരണം നടപ്പിലാക്കുക, ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് റദ്ദാക്കുക, റോഡ് സ്വകാര്യ വത്കരണം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.കെ. രമയുടെ നേതൃത്വത്തിൽ ആർ. എം. പി സംസ്ഥാന ജാഥ നടത്തും. 27ന് പശ്ചിമബംഗാൾ മുൻ മന്ത്രി അബ്ദുൾ റസാഖ് മൊല്ല കാസർകോട്ട് ജാഥ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ ആറിന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും.
പത്രസമ്മേളനത്തിൽ കെ.കെ.രമ, ടി.എൽ.സന്തോഷ്, എൻ.വേണു, കെ..എസ്.ഹരിഹരൻ, കെ.പി.പ്രകാശൻ എന്നിവർ പങ്കെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.