Home » » കെ.എം മാണിക്കെതിരേ വീണ്‌ടും അഴിമതി ആരോപണം.

കെ.എം മാണിക്കെതിരേ വീണ്‌ടും അഴിമതി ആരോപണം.

Written By Unknown on Tuesday, 10 March 2015 | 05:21

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരേ വീണ്‌ടും അഴിമതി ആരോപണം. നിയമസഭയില്‍ വി. ശിവന്‍കുട്ടി എംഎല്‍എയാണ്‌ ആരോപണമുന്നയിച്ചത്‌. 116 കോടിയുടെ റവന്യു റിക്കവറിക്കു മാണി സ്റ്റേ നല്‍കിയെന്നാണ്‌ ആരോപണം.

2014 മാര്‍ച്ച്‌ ഒന്നു വരെയുള്ള തുകയാണിത്‌. ഈ നടപടി മാണിയുടെ വേണ്‌ടപ്പെട്ട ബിസിനസുകാര്‍ക്കു വേണ്‌ടിയായിരുന്നുവെന്നു ശിവന്‍കുട്ടി ആരോപിച്ചു. 211 ബിസിനസുകാര്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിച്ചത്‌. ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള ഈ നടപടി സംസ്ഥാന ഖജനാവിനു നഷ്‌ടമുണ്‌ടാക്കി. ഇതിനുവേണ്‌ടി മാണി 11.6 കോടി രൂപ കോഴ വാങ്ങിയതായും വി. ശിവന്‍കുട്ടി ആരോപിച്ചു.

ബാര്‍കോഴക്കേസ്‌ ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നതായും ശിവന്‍കുട്ടി ആരോപിച്ചു. കെ.എം മാണിക്കു വേണ്‌ടി ജോര്‍ജ്‌ എന്ന ഇടനിലക്കാരനും ബിജു രമേശും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ സിഡി അദ്ദേഹം നിയമസഭയുടെ മേശപ്പുറത്തു വച്ചു. മാണിയുടെ മരുമകന്‍ സ്റ്റീഫനാണ്‌ ഇടനലക്കാരന്‍ വഴി ബിജു രമേശിനെ ബന്ധപ്പെട്ടതെന്നും ശിവന്‍കുട്ടി ആരോപണമുന്നയിച്ചു.

കെ.എം. മാണിയുടെ കഴിഞ്ഞ 50 വര്‍ഷത്തെ സ്വത്തുസമ്പാദനം സംബന്ധിച്ച്‌ ഉന്നതതല അന്വേഷണം നടത്തണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.