കോഴിക്കോട്; പേപ്പട്ടി വിഷബാധക്കുള്ള ഇമ്മ്യൂണോഗ്ലോബുലിന്‍
(HRIG) മരുന്നില്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുന്ന
ഭ്രാന്തുള്ള ജീവികളുടെ കടിയേറ്റവര്‍ ബുദ്ധിമുട്ടുകയാണ്. ഏറ്റവും
അടിയന്തിരവും അത്യാവശ്യവുമായി നല്‍കേണ്ട പേപ്പട്ടിവിഷബാധക്കുള്ള മരുന്നും
ചികിത്സയും ലഭിക്കാതെ മെഡിക്കല്‍ കോളേജില്‍ എത്തുന്നവര്‍
പരിഭ്രാന്തരാകുകയാണ്. പലരും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ്
ഉള്‍പ്പെടെയുള്ള വിദൂര ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകേണ്ട
അവസ്ഥയാണുള്ളത്. ഭ്രാന്തുള്ള ജീവികളുടെ കടിയേറ്റാല്‍ 24 മണിക്കൂറിനകം HRIG
മരുന്ന് കൊടുത്താലെ പേവിഷത്തെ പ്രതിരോധിക്കാനാവൂ. മാത്രമല്ല വലിയ
വിലയുമാണ് ഈ മരുന്നിന്. HRIG ഒരുവയലിന് 8,000 രൂപ മുതല്‍ 10,000
രൂപവരെയാണ് വില. 75 കിലോവരെ ഭാരമുള്ള ഒരാള്‍ക്ക് ഒരുവയലിന്‍ മരുന്ന്
വേണം. അതിനുമുകളില്‍ ഭാരമുള്ള ആള്‍ക്ക് 2 വയലിന്‍ മരുന്ന് കൊടുക്കണം.
അടിയന്തിരമായി സര്‍ക്കാറും മെഡിക്കല്‍ കോളേജ് അധികൃതരും
മരുന്നെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം) ജില്ലാകമ്മറ്റി
ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ ബഹുജനപ്രക്ഷോഭം
ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ജില്ലാസെക്രടറി പി മോഹനൻ പറഞ്ഞു.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ വരെ പേവിഷബാധക്കുള്ള മരുന്ന് ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ ഉന്നത ചികിത്സാകേന്ദ്രമായ മെഡിക്കല്‍ കോളേജില്‍ പോലും മരുന്ന് ലഭ്യമല്ലാതായിരിക്കുന്നത് യു.ഡി.എഫ് സര്‍ക്കാറിന്റെ ജനവിരുദ്ധനയത്തിന്റെ ഫലമായിട്ടാണ്. വിലകൂടിയ ഈ മരുന്ന് അവശ്യമരുന്നായി പരിഗണിച്ച് വില നിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. അതുകൊണ്ടാണ് ലാഭക്കൊതിയന്മാരായ സ്വകാര്യ ഔഷധകമ്പനികള്‍ ഈ മരുന്ന് ഉല്‍പ്പാദിപ്പിക്കാത്തത്. ഈ മരുന്ന് ഉല്‍പ്പാദിപ്പിച്ചിരുന്ന പൊതുമേഖലാകമ്പനികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സ്വകാര്യവല്‍ക്കരണനയങ്ങളുടെ ഫലമായി അടച്ചുപൂട്ടിയിരിക്കുകയാണ്. പാവപ്പെട്ടവരുടെ ജീവന്‍ കൊണ്ട് പന്താടുന്ന സര്‍ക്കാര്‍ നയത്തിനെതിരെ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.