Home » » എസ്.എസ്.എല്‍.സി പരീക്ഷാഫലം സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായി.

എസ്.എസ്.എല്‍.സി പരീക്ഷാഫലം സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായി.

Written By Unknown on Thursday, 23 April 2015 | 00:49

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായി. ഐ.ടി അറ്റ് സ്‌കൂള്‍, പരീക്ഷാഭവന്‍ എന്നിവയുടെ സൈറ്റുകളില്‍ നിന്നാണ് ഫലം എടുത്തുനീക്കിയത്. പരീക്ഷാഫലം ഉടനെ പ്രസിദ്ധീകരിക്കുമെന്ന അറിയിപ്പാണ് പകരം സൈറ്റുകളില്‍ ദൃശ്യമാകുന്നത്. എന്നാല്‍ പി.ആര്‍.ഡി സൈറ്റില്‍ ഫലം ദൃശ്യമാണ്. പുതിയ ഫലം പ്രഖ്യാപിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റുകളില്‍ നിന്ന് ഫലമെടുത്ത് നീക്കിയതെന്നു കരുതുന്നു.
ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്താതെ ഫലം പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. ഇതു പരിഹരിക്കുന്നതിനുള്ള തിരക്കിട്ട ജോലികള്‍ പരീക്ഷാ ഭവനില്‍ നടക്കുന്നുണ്ട്. നാളെ അന്തിമ ഫലപ്രഖ്യാപനമുണ്ടായേക്കും. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്താത്തതിനാല്‍ പതിനായിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തിയുള്ള പുതിയ ഫലം പരീക്ഷാഭവന്റെ സെര്‍വറില്‍ അപ്‌ലോഡ് ചെയ്തു കഴിഞ്ഞുവെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.