തിരുവനന്തപുരം: ബാർകോഴ കേസിൽ ബാറുടമ ബിജു രമേശ് മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയിൽ വിജിലൻസ് ഡയറക്ടർ അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടി. മൊഴിയിൽ പുതിയ വെളിപ്പെടുത്തലുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദ്ദേശം.
ബാറുടമ കൃഷ്ണദാസ് വഴി 10 കോടി രൂപ എക്‌സൈസ് മന്ത്രി കെ. ബാബുവിനു നൽകിയെന്നതാണ് മൊഴിയിലെ പ്രധാന ആരോപണം. മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ.എം. മാണി എന്നിവർക്കും പണം നൽകിയതായി ബിജു മൊഴിയിൽ പറയുന്നു. മന്ത്രിമാർക്കെതിരെയുള്ള പരാമർശങ്ങൾ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാകും പുതിയ കേസ് എടുക്കണോ എന്ന് തീരുമാനിക്കുക.