കോഴിക്കോട് :സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന്‍ കുബേരയില്‍
ഉടക്കി പോലീസുകാരുടെ ജനറല്‍ ട്രാന്‍സ്‌ഫര്‍ ഓര്‍ഡര്‍ നിലച്ചത് സേനയില്‍
അതൃപ്‌തിക്കിടയാക്കുന്നു.2014-15 വര്‍ഷത്തെ പോലീസുകാരുടെ ട്രാന്‍സ്‌ഫര്‍
ഓര്‍ഡറാണ് വടകര റൂറല്‍ പോലീസ് സ്റ്റേഷനുകളില്‍ ഓപ്പറേഷന്‍ കുബേരയില്‍
ഉടക്കി നില്‍ക്കുന്നത്.2014 ഏപ്രില്‍ റൂറല്‍ ജില്ലയില്‍ ട്രാന്‍സ്‌ഫര്‍
ഓര്‍ഡര്‍ വന്നെങ്കിലുംആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ പ്രകാരം
നിലക്കുകയായിരുന്നു.2015 ഏപ്രില്‍ അവസാനമായിട്ടും ഇത്തവണയും റൂറലില്‍
മാത്രം ഇത് സംബന്ധിച്ച് യാതൊരു നടപടിയുംനാളിതുവരെ
ഉണ്ടായിട്ടില്ല.മധ്യവേനലവധി പകുതി ആയതോടെ ഇത്തവണയും നടപടി ഉണ്ടാവില്ലന്ന്
ഉറപ്പാണ്.മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഒരേ സ്റ്റേഷനില്‍ ജോലി
ചെയ്‌തവരെയാണ് ഇത്തരത്തില്‍ സ്ഥലം മാറ്റത്തിന് പരിഗണിക്കുന്നത്.എന്നാല്‍
ചില പോലീസുകാര്‍ അഞ്ച് വര്‍ഷത്തിലധികം ഒരേ സ്റ്റേഷനില്‍ ജോലി ചെയ്‌ത്
വരികയാണ്.മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ട്രാന്‍സ്‌ഫറിനുളള അപേക്ഷ
ക്ഷണിക്കുകയും മെയ് മാസം സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ്
ഉത്തരവിറങ്ങാറാണ് പതിവ്.മദര്‍ സ്റ്റേഷനൊഴികെ മൂന്ന് സ്റ്റേഷനുകളില്‍
പോലീസുകാര്‍ക്ക് അപേക്ഷ നല്‍കാം.ഇത്തരത്തിലുളള ട്രാന്‍സ്‌ഫര്‍
നിലച്ചെങ്കിലും ഭരണ തലത്തില്‍ സ്വാധീനമുളളവര്‍ക്ക് ട്രാന്‍സ്‌ഫര്‍ യഥാസമയം
നടക്കുന്നുമുണ്ടെന്ന് പറയപ്പെടുന്നു.കൂടാതെ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍
ഒരേ സ്റ്റേഷനില്‍ ജോലി ചെയ്യുന്നത് അഴിമതിക്കിടയാക്കുന്നു എന്നത്
ഒഴിവാക്കാനായിരുന്നു ഒരോ വര്‍ഷവും ട്രാന്‍സ്‌ഫര്‍ നടപ്പിലാക്കുന്നത്.
Home »
Local News
,
More News
» ഓപ്പറേഷന്‍ കുബേരയില്‍ ഉടക്കി പോലീസുകാരുടെ ജനറല്‍ ട്രാന്‍സ്‌ഫര്‍ മുടങ്ങി
ഓപ്പറേഷന്‍ കുബേരയില്‍ ഉടക്കി പോലീസുകാരുടെ ജനറല്‍ ട്രാന്‍സ്‌ഫര്‍ മുടങ്ങി
Written By Unknown on Thursday, 23 April 2015 | 22:04







