തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി
ബന്ധപ്പെട്ടു മൂന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരേയുള്ള പരാതിയില്‍
കേസെടുക്കാനാകില്ലെന്നു വിജിലന്‍സ്. ബാര്‍ കോഴ ഇടപാടില്‍ മൂന്നു
മന്ത്രിമാര്‍ക്കു ബന്ധമുണെ്‌ടന്നു പറയുന്ന സിഡിയിലെ സംഭാഷണങ്ങള്‍
അവ്യക്തമായതിനാല്‍ ആധികാരികത ഇല്ലാത്തതും അതിനാല്‍ കേസെടുക്കാന്‍
കഴിയാത്തതുമാണെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍
പരാതിക്കാരനായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു നല്‍കിയ കത്തില്‍
പറയുന്നു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ്. അച്യുതാനന്ദന്‍ കത്തു നല്‍കിയത്.
പരാതിയോടൊപ്പം ഹാജരാക്കിയ ഓഡിയോ സിഡി വിശദമായി പരിശോധിച്ചതായി വിജിലന്‍സ് പറഞ്ഞു. ചില വ്യക്തികള്‍ കൂട്ടായി നടത്തിയ സംഭാഷണങ്ങളുടെ ആധികാരികതയും ഉറവിടവും മനസിലാക്കാനോ അതുമായി ബന്ധപ്പെടുന്ന വ്യക്തികളെ തിരിച്ചറിയാനോ സാധിക്കുന്ന യാതൊന്നും സിഡിയില്‍ ഇല്ല. പരാതിയുടെ ഒപ്പം ഹാജരാക്കിയിരിക്കുന്ന തെളിവായ സിഡിയിലെ സംഭാഷണങ്ങള്‍ ആധികാരികത ഇല്ലാത്തതും അസ്‌പഷ്‌ടവും അപര്യാപ്‌തവുമാണ്. അവ്യക്ത സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നു മന്ത്രിമാരുടെ പേരില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും വിജിലന്‍സ് ഡയറക്ടറുടെ മറുപടിക്കത്തില്‍ പറയുന്നു.
സിഡിയുടെ ആധികാരികത വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. തുടര്‍ന്നു സിഡി സഹിതം വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍മാരോടു നിയമോപദേശവും തേടി. തുടര്‍ന്നാണു കേസെടുക്കേണ്‌ടതില്ലെന്നു മറുപടി നല്‍കിയത്.
മന്ത്രി കെ. ബാബു ഉള്‍പ്പെടെ മൂന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് ബാര്‍കോഴ ഇടപാടില്‍ പങ്കുണെ്‌ടന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു രഹസ്യമൊഴി നല്‍കിയതിനു പിന്നാലെയാണു പ്രതിപക്ഷ നേതാവ് കത്തു നല്‍കിയത്. മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍ എന്നിവരുടെ പേരുകള്‍ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നില്ല.