Home » » മഹാദേവന്‍ കൊലക്കേസ്‌: മൂന്നാം പ്രതി പ്രമോദിന്റെ മരണവും ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും

മഹാദേവന്‍ കൊലക്കേസ്‌: മൂന്നാം പ്രതി പ്രമോദിന്റെ മരണവും ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും

Written By Unknown on Friday, 28 February 2014 | 05:27

ചങ്ങനാശേരി: മതുമൂല പുതുപ്പറമ്പില്‍ തുണ്‌ടിയില്‍ മഹാദേവന്റെ തിരോധാനം കൊലപാതകമാണെന്ന്‌ തെളിഞ്ഞപ്പോള്‍ മൂന്നാം പ്രതിയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്‌ ആലോചിക്കുന്നു. മഹാദേവനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിന്റെ അളിയനും ഈ കേസിലെ മൂന്നാം പ്രതിയുമായ കണ്ണനെന്ന്‌ വിളിക്കുന്ന പ്രമോദിന്റെ മരണമാണ്‌ അന്വേഷണ വിധേയമാക്കുന്നത്‌. കുളിമുറിയില്‍ തലയടിച്ച്‌ വീണ്‌്‌ പരിക്കേറ്റ്‌ രണ്‌ടു വര്‍ഷം മുമ്പാണ്‌ കണ്ണന്‍ മരിച്ചത്‌. ഇയാള്‍ മരിച്ചതു സംബന്ധിച്ച്‌ അന്ന്‌ പരാതിയോ അന്വേഷണമോ നടന്നിരുന്നില്ല.

എന്നാല്‍ കേസിലെ രണ്‌ടാം പ്രതി മോര്‍ക്കുളങ്ങര കോനാരി മോഹന്‍ദാസിനെ കൊലപ്പെടുത്തി ചേറ്റില്‍ തള്ളിയെന്ന്‌ പ്രതി ഹരികുമാര്‍ ക്രൈംബ്രാഞ്ചിന്‌ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ്‌ കണ്ണന്റെ മരണത്തിലും ക്രൈംബ്രാഞ്ചിന്‌ സംശയം ഉയര്‍ന്നത്‌. അതിനാലാണ്‌ ഈ കേസും അന്വേഷണ പരിധിയില്‍ കൊണ്‌ടുവരാന്‍ ക്രൈംബ്രാഞ്ച്‌ ആലോചിക്കുന്നത്‌.

അടുത്ത ഘട്ടമായി ഈ കേസ്‌ അന്വേഷിക്കുമെന്ന്‌ എസ്‌പി സൈമണ്‍ പറഞ്ഞു. മഹാദേവന്റെ കൊലപാതകവുമായി ഇനിയും പലര്‍ക്കും ബന്ധമുണ്‌ട്‌. പലരും നിരീക്ഷണത്തിലാണ്‌. വരും ദിവസങ്ങളില്‍ കാടുതല്‍ അറസ്റ്റുണ്‌ടാകാന്‍ സാധ്യതയുണെന്നും എസ്‌പി പറഞ്ഞു. മഹാദേവന്റെ കേസുമായി ബന്ധപ്പെട്ട്‌ മതുമൂല, ഇത്തിത്താനം സ്വദേശികളായ രണ്‌ടു പേരെ പോളിഗ്രാഫ്‌ ടെസ്റ്റിന്‌ വിധേയരാക്കിയതായും എസ്‌പി കൂട്ടിച്ചേര്‍ത്തു.

മഹാദേവന്റെ അച്ഛനു ലഭിച്ച ഊമകത്ത്‌ കേസന്‌ പ്രധാന വഴിത്തിരിവായി

മഹാദേവന്റെ മോചനത്തിന്‌ പണം ആവശ്യപ്പെട്ട്‌ അച്ഛന്‍ ഉദയാ സ്റ്റോഴ്‌സ്‌ ഉടമ വിശ്വനാഥനാചാരിക്ക്‌ ലഭിച്ച ഊമക്കത്ത്‌ കേസ്‌ തെളിയിക്കാനും പ്രതിയെ കുടുക്കാനും പ്രധാന വഴിത്തിരിവായി. ഈ കത്തില്‍ പണം ആവശ്യപ്പെട്ടെന്നു മാത്രമല്ല പണം ആവശ്യപ്പെട്ട കാര്യം ആരെങ്കിലും അറിഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. ഈ കത്ത്‌ വിശ്വനാഥനാചാരി ക്രൈംബ്രാഞ്ചിനു കൈ മാറിയിരുന്നു. വിശ്വനാഥനാചാരിക്ക്‌ നേരത്തെ ലഭിച്ച ഒരു രേഖയിലെ കൈയൊപ്പം കത്തിലെ ഒപ്പും തമ്മിലുള്ള സാദൃശ്യമാണ്‌ ക്രൈംബ്രാഞ്ച്‌ സംഘത്തിന്‌ കത്തിന്റെ ഉടമയെ കണെ്‌ടത്താന്‍ സഹായിച്ചത്‌.
പിന്നീട്‌ ഇയാളെ വിളിച്ച്‌ ഒപ്പു ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വിസമ്മതിച്ചു. കുറച്ചു കാലത്തിനു ശേഷം കത്തയച്ചയാളെ ക്രൈംബ്രാഞ്ച്‌ തന്ത്ര പൂര്‍വം കണെ്‌ടത്തി കൊച്ചിയിലെ ഓഫീസില്‍ വിളിച്ച്‌ മൊഴിയെടുത്തു. തുടര്‍ന്നുള്ള അന്വേഷണങ്ങളാണ്‌ കേസ്‌ തെളിയിക്കാനിടയാക്കിയതെന്ന്‌ എസ്‌പി സൈമണ്‍ പറഞ്ഞു.

മഹാദേവന്റെ അമ്മ വിജയലക്ഷ്‌മി അഭിഭാഷകനായ എസ്‌. ജയകൃഷ്‌ണന്‍ മുഖേന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച്‌ ജസ്റ്റീസ്‌ കെ. എം ജോസഫിന്റെ ഉത്തരവിലാണ്‌ എഡിജിപി ക്രൈംസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചത്‌. വിശ്വനാഥനാചാരിയുടെ മരണശേഷം വിജയലക്ഷ്‌മി കേസ്‌ തുടര്‍ന്ന്‌്‌ നടത്തുകയായിരുന്നു. ആറുമാസത്തിനകം കേസ്‌ തീര്‍ക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്‌ പിന്നീട്‌ ആറുമാസംകൂടി ക്രൈംബ്രാഞ്ചിന്‌ സമയം ലഭിക്കുകയായികുന്നു. ദീര്‍ഘകാലം ലോക്കല്‍ പോലീസും ക്രംബ്രാഞ്ചും അന്വേഷിച്ച്‌ തള്ളിയ കേസാണ്‌ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം തെളിയിച്ചത്‌.കേസ്‌ തെളിച്ച ക്രൈംബ്രാഞ്ചിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.