Home » » ആദ്യ ഘട്ട തിരഞ്ഞെടുപ്പ്‌ ഏപ്രില്‍ ഏഴിനാണ്‌. മേയ്‌ 12 വരെയാണ്‌ തിരഞ്ഞെടുപ്പ്‌. വോട്ടെണ്ണല്‍ മേയ്‌ 16 കേരളത്തില്‍ ഏപ്രില്‍ 10

ആദ്യ ഘട്ട തിരഞ്ഞെടുപ്പ്‌ ഏപ്രില്‍ ഏഴിനാണ്‌. മേയ്‌ 12 വരെയാണ്‌ തിരഞ്ഞെടുപ്പ്‌. വോട്ടെണ്ണല്‍ മേയ്‌ 16 കേരളത്തില്‍ ഏപ്രില്‍ 10

Written By Unknown on Wednesday, 5 March 2014 | 02:13

ന്യൂഡല്‍ഹി* രാജ്യത്ത്‌ ഒന്‍പതു ഘട്ടങ്ങളിലായി ലോക്‌സഭ പൊതുതിരഞ്ഞെടുപ്പ്‌ നടക്കും. ഇതോടപ്പം ഒഡീഷ, ആന്ധ്ര, സിക്കിം എന്നീ മൂന്ന്‌ സംസ്‌ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ്‌ നടക്കും. ആദ്യ ഘട്ട തിരഞ്ഞെടുപ്പ്‌ ഏപ്രില്‍ ഏഴിനാണ്‌. മേയ്‌ 12 വരെയാണ്‌ തിരഞ്ഞെടുപ്പ്‌. വോട്ടെണ്ണല്‍ മേയ്‌ 16 വെള്ളിയാഴ്‌ച നടക്കും. കേരളത്തില്‍ ഏപ്രില്‍ 10 വ്യാഴാഴ്‌ചയാണ്‌ തിരഞ്ഞെടുപ്പ്‌. രാജ്യത്ത്‌ ഏപ്രില്‍ 7, 9, 10, 12, 17, 24, 30, മേയ്‌ 7, 12 എന്നീ തീയതികളിലാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുക. മുഖ്യതിരഞ്ഞെടുപ്പു കമ്മിഷനര്‍ വി.എസ്‌. സമ്പത്ത്‌ ആണ്‌ തിരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചത്‌.
കേരളത്തില്‍ മൂന്നാം ഘട്ടമായ ഏപ്രില്‍ 10നാണ്‌ തിരഞ്ഞെടുപ്പ്‌. സംസ്‌ഥാനത്ത്‌ മാര്‍ച്ച്‌ 22 വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്‌മ പരിശോധന 24ന്‌. 26 ആണ്‌ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഉത്തര്‍പ്രദേശിലും ബിഹാറിലും ആറ്‌ ഘട്ടമായാണ്‌ തിരഞ്ഞെടുപ്പ്‌. ഏപ്രില്‍ 10, 17, 24, 30, മേയ്‌ 7, 12 എന്നീ തീയതികളില്‍. മഹാരാഷ്‌ട്രയില്‍ മൂന്ന്‌ ഘട്ടമായി ഏപ്രില്‍ 10, 17, 24, ആന്ധ്ര പ്രദേശില്‍ ഏപ്രില്‍ 30നും മേയ്‌ 7നും, ഡല്‍ഹി, ലക്ഷദ്വീപ്‌, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 10നാണ്‌ തിരഞ്ഞെടുപ്പ്‌. പുതുച്ചേരിയില്‍ ഏപ്രില്‍ 24നും തിരഞ്ഞെടുപ്പ്‌ നടക്കും. ഗുജറാത്തില്‍ ഏപ്രില്‍ 30ന്‌ ആണ്‌ തിരഞ്ഞെടുപ്പ്‌.

തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതോടെ രാജ്യത്ത്‌ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇത്തവണ 81.4 കോടി വോട്ടര്‍മാരാണ്‌ വോട്ടെടുപ്പില്‍ പങ്കുചേരുക. വോട്ടര്‍പട്ടികയില്‍ ഇനിയും പേരു ചേര്‍ക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്‌.

9,30,000 പോളിങ്‌ സ്‌റ്റേഷനുകളാണ്‌ വോട്ടെടുപ്പിനായി സജ്‌ജീകരിച്ചിട്ടുള്ളത്‌. ഇത്തവണ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പുകള്‍ നല്‍കുമെന്ന്‌ തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. ഇതാദ്യമായി നിഷേധവോട്ടിനും സൗകര്യമൊരുക്കിയിട്ടുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.