തിരുവനന്തപുരം:മന്ത്രിസഭയിലെ മറ്റ് അംഗങ്ങളോടുള്ള അവഗണനയാകുമെന്നതിനാല്
തത്കാലം രാജിക്കില്ളെന്ന് പി.സി
ജോര്‍ജ്. താന്‍
ഒറ്റക്ക് രാജിവെച്ചാല്‍ എം.എല്‍
എമാരെ അവഹേളിച്ചതായി കരുതും. ഇത് ആഗ്രഹിക്കാത്തതിനാലാണ്
രാജി വെക്കാത്തതെന്നും കത്ത്
മുഖ്യമന്ത്രിക്ക് നല്കാത്തതെന്നും
അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഇത് സംബന്ധിച്ച് കൊണ്ടുള്ള കത്ത് അദ്ദേഹം പാര്ട്ടി ചെയര്മാന് കെ.എം മാണിക്ക് കൈമാറി. കത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ പാര്ട്ടി ഉന്നതാധികാര സമിതി യോഗം ചേരാന്‍ മാണിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന് മേലുള്ള കരട് വിജ്ഞാപനം ഇറക്കിയില്ളെങ്കില്‍ രാജി വെക്കുമെന്ന് പി.സി ജോര്ജ് അറിയിച്ചതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു.
ഗാഡ്ഗില്‍ കമ്മറ്റി അംഗവും ജൈവ വൈവിദ്യ ബോര്ഡ് മുന്‍ ചെയര്‍മാനുമായ വി.എസ് വിജയനും മകനും ചേര്ന്ന് പശ്ചിമഘട്ട സംരക്ഷണത്തിന്െറ പേരില്‍ കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ടെന്നും ഇതേ പറ്റി സി.ബി.ഐ അന്വേഷണം നടത്തണമെന്നും പി.സി ജോര്ജ് ആവശ്യപ്പെട്ടു. പരിസ്ഥിതിവാദികള്‍ പശ്ചിമഘട്ട സംരക്ഷണമെന്ന പേരില്‍ പുട്ടടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.