തിരുവനന്തപുരം* ചാലക്കുടിയില്‍ ചലച്ചിത്ര
നടന്‍ ഇന്നസെന്റ് സിപിഎം സ്‌ഥാനാര്‍ഥിയാകാന്‍ സാധ്യതയേറി. ഭൂരിഭാഗം
ലോക്‌സഭാ സീറ്റുകളിലും സിപിഎമ്മിന്റെ പ്രാഥമിക പട്ടികയുമായി. പൊളിറ്റ്
ബ്യൂറോ അംഗം എം.എ. ബേബി കൊല്ലം സീറ്റില്‍ മല്‍സരിക്കും. നിലവില്‍
നിയമസഭാംഗമാണു ബേബി. കേന്ദ്ര കമ്മിറ്റി അംഗമായ മുന്‍ മന്ത്രി പി.കെ.
ശ്രീമതിയാകും കണ്ണൂരിലെ സ്‌ഥാനാര്‍ഥി. മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം എ.
വിജയരാഘവനെ കോഴിക്കോട്ടും ഉദ്ദേശിക്കുന്നു.
സിറ്റിങ് എംപിമാരായ പി. കരുണാകരന്‍ (കാസര്‍കോട്), എം.ബി. രാജേഷ് (പാലക്കാട്), പി.കെ. ബിജു (ആലത്തൂര്‍), എ. സമ്പത്ത് (ആറ്റിങ്ങല്‍) എന്നിവര്‍ വീണ്ടും സ്‌ഥാനാര്‍ഥികളാകും.
ആലപ്പുഴയിലേക്കു ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിന്റെ പേരാണ് ഉയര്‍ന്നിരിക്കുന്നത്. വടകരയില്‍ ഡിവൈഎഫ്‌ഐ നേതാവ് എ.എന്‍. ഷംസീറിന്റെതും. മലപ്പുറം, പൊന്നാനി, ചാലക്കുടി, എറണാകുളം സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. സംസ്‌ഥാന കമ്മിറ്റിക്കു മുന്‍പായി രാവിലെ സെക്രട്ടേറിയറ്റ് വീണ്ടും ചേരും. എറണാകുളത്തു രാഷ്‌ട്രപതിയുടെ മുന്‍ സെക്രട്ടറി ക്രിസ്‌റ്റി ഫെര്‍ണാണ്ടസിനെയാണു പരിഗണിക്കുന്നത്. എന്നാല്‍ സ്വതന്ത്രനായിട്ടാണോ അതോ, പാര്‍ട്ടി ചിഹ്‌നത്തിലോ എന്നതില്‍ തീരുമാനമായിട്ടില്ല. കോട്ടയത്തു പാര്‍ട്ടി നോമിനി എങ്കില്‍ പി.കെ. ഹരികുമാറിനാണു മുന്‍ഗണന. മലപ്പുറത്തു പി.കെ. സൈനബയ്‌ക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ അന്തിമതീരുമാനം വരുംദിവസങ്ങളിലേ ഉണ്ടാകൂ. എല്‍ഡിഎഫ് സീറ്റ്‌വിഭജനം പൂര്‍ത്തിയാകാത്തതും യുഡിഎഫിലെ സംഭവവികാസങ്ങള്‍ക്കായി സിപിഎം കാക്കുന്നു എന്നതുമാണ് ഇതിനു കാരണം.