തിരുവനന്തപുരം: മജീഷ്യന്‍ മുതുകാട് നടത്തിയ
മായാജാല പ്രകടനത്തില്‍ കൃഷിമന്ത്രി കെ.പി. മോഹനന്റെ കൂടുവിട്ടു വീടു
മാറ്റം. മാജിക് പ്ലാനറ്റിന്റെ വെബ്‌സൈറ്റ്
ഉദ്‌ഘാടനത്തോടനുബന്ധിച്ചായിരുന്നു മായാജാലം. വഴുതക്കാട് വിമന്‍സ് കോളജ്
ഓഡിറ്റോറിയത്തില്‍ പൂട്ടും ചങ്ങലകളുംകൊണ്‌ടു ബന്ധിച്ചു
കെട്ടിത്തൂക്കിയിരുന്ന ഇരുമ്പു പെട്ടിക്കുള്ളില്‍നിന്നാണു മന്ത്രി ഏതാനും
മിനിറ്റ് കൊണ്‌ട് അപ്രത്യക്ഷനായി വീട്ടിലെ സ്വീകരണ മുറിയില്‍
പ്രത്യക്ഷപ്പെട്ടത്.
മായാജാല പ്രകടനം കാണാന്‍ വിമന്‍സ് കോളജിലെ വിശാലമായ വേദിയില്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളുമായി നൂറുകണക്കിന് ആളുണ്‌ടായിരുന്നു. ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍. ശക്തനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷെയ്‌ഖ് പരീതും ചേര്‍ന്നാണു മന്ത്രിയെ വേദിയില്‍ സ്ഥാപിച്ച രണ്‌ട് ഇരുമ്പുപെട്ടികളിലൊന്നില്‍ ചങ്ങലയിട്ടു പൂട്ടിയത്. ഇതിനുശേഷം പെട്ടികള്‍ പൂട്ടി മേലേക്ക് ഉയര്‍ത്തി. പെട്ടിയുടെ വശത്തുള്ള ദ്വാരത്തിലൂടെ പുറത്തേക്കു നീട്ടി പിടിച്ചിരുന്ന കൈയില്‍ മന്ത്രി ഒരു മഞ്ഞ കൈലേസും പിടിച്ചിരുന്നു. സംഗീതം ഉച്ചസ്ഥായിലായി. വീര്‍പ്പടക്കി കാണികള്‍.
മന്ത്രിയെ പൂട്ടിയിരുന്ന പെട്ടി തുറക്കപ്പെടുന്നു. മന്ത്രി അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. കാണികളുടെ ശ്രദ്ധ അടുത്ത പെട്ടിയിലേക്ക്. മഞ്ഞ കൈലേസു പിടിച്ച കൈ അവിടെ പ്രത്യക്ഷപ്പെടുന്നു. പെട്ടി വേഗം തുറക്കാന്‍ മുതുകാട് അലറുന്ന ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു. സഹായികള്‍ പെട്ടി തുറന്നപ്പോഴേക്കും കൈയും കൈലേസും അപ്രത്യക്ഷമായി.
മുതുകാട് തന്റെ ഫോണെടുത്ത് മന്ത്രിയെ വിളിക്കുന്നു. എവിടെ എന്ന മുതുകാടിന്റെ ചോദ്യത്തോടൊപ്പം വേദിയില്‍ സ്ഥാപിച്ചിരുന്ന സ്‌ക്രീനില്‍ മന്ത്രിയുടെ ചിത്രം തെളിയുന്നു. ഔദ്യോഗിക വസതിയായ സാനഡുവിലെ സ്വീകരണമുറിയില്‍ ടെലിവിഷനില്‍ വാര്‍ത്ത കണ്‌ടിരിക്കുന്നു മന്ത്രി. അതു ലൈവായി ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ദ്യശ്യങ്ങള്‍ ലൈവാണെന്നു തെളിയിക്കാന്‍ മാന്ത്രികന്‍ മന്ത്രിയോടു ചാനല്‍ മാറ്റാന്‍ അഭ്യര്‍ഥിച്ചു. മന്ത്രി ചാനലുകള്‍ മാറ്റി. മുതുകാടിന്‍െറ നിര്‍ദേശപ്രകാരം സ്വീകരണ മുറിയിലെ ഇരിപ്പിടം വിട്ടു മന്ത്രി വീടിനു പുറത്തേക്കു വന്നപ്പോള്‍ ഓഡിറ്റോറിയത്തില്‍ കരഘോഷം മുഴങ്ങി. വിമന്‍സ് കോളജിന്‍െറ എതിര്‍വശത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ലൈവ് സ്‌ക്രീനിംഗ് സംവിധാനം ഒരുക്കിയാണ് മന്ത്രിയുമൊത്തുള്ള മാന്ത്രികവിദ്യ മുതുകാട് അവതരിപ്പിച്ചത്.
നാടിന്റെ നന്മയ്‌ക്കും ദേശീയോദ്‌ഗ്രഥനത്തിനുമായി അക്ഷീണം പ്രയത്‌നിക്കുന്ന വ്യക്തിയാണു ഗോപിനാഥ് മുതുകാടെന്നും അദ്ദേഹത്തിന്റെ മായാജാലങ്ങളിലൊക്കെ എന്തെങ്കിലും സന്ദേശമുണ്‌ടാകുമെന്നും വെബ്‌സൈറ്റ് പ്രകാശനം ചെയ്‌തുകൊണ്‌ട് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ഡപ്യൂട്ടി സ്‌പീക്കര്‍ എന്‍. ശക്തന്‍ അധ്യക്ഷത വഹിച്ചു. ഡിപിഐ ഷെയ്‌ക്ക് പരീത് ആശംസകളര്‍പ്പിച്ചു. ഓരോ ക്ലിക്കിലും വിസ്‌മയത്തിന്റെ രസക്കൂട്ടിലേക്കുള്ള ആകര്‍ഷക വഴിയൊരുക്കി വ്യത്യസ്‌ത ജാലവിദ്യയിലൂടെയാണ് മാജിക് പ്ലാനറ്റിന്റെ വെബ്‌സൈറ്റ് www.magicplanet.in രൂപകല്‌പന ചെയ്‌തിരിക്കുന്നത്.