തിരുവനന്തപുരം: പുരസ്‌കാരം സമ്മാനിക്കുന്ന
വിവരം നേരത്തെ അറിഞ്ഞിരുന്നതു കൊണ്‌ടാവാം ജഗതി ശ്രീകുമാര്‍ പതിവില്‍ കവിഞ്ഞ
ഉല്ലാസത്തിലായിരുന്നു. മകള്‍ പാര്‍വതി അടുത്തുചെന്ന് അതു ചോദിച്ചപ്പോള്‍
ജഗതിയുടെ മുഖത്ത് ആ ക്ലാസിക് പുഞ്ചിരി വീണ്‌ടും വിടര്‍ന്നു. പപ്പാ ഇത്
ആരൊക്കെയാ വന്നിരിക്കുന്നതെന്നു നോക്കിയേ എന്നു ചോദിച്ചു മകന്‍
രാജ്‌കുമാറും മരുമകന്‍ ഷോണ്‍ ജോര്‍ജും ചേര്‍ന്നു വീല്‍ചെയറില്‍ പിടിച്ച്
അദ്ദേഹത്തെ സിറ്റൗട്ടിലേക്കു കൊണ്‌ടുവന്നു.
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അടുത്തിരുന്നു ജഗതിയോടു വിശേഷങ്ങള്‍ ചോദിച്ചു. ഇതിനു മറുപടിയായി അദ്ദേഹം തലയാട്ടുകയും ചിരിക്കുകയും ഇടതു കൈ ഉയര്‍ത്തി പ്രത്യഭിവാദ്യം ചെയ്യുകയും ചെയ്‌തു. അപ്പോഴേക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും എത്തി. കേരള കലാസാംസ്‌കാരിക വേദിയുടെ കലാജ്യോതി പുരസ്‌കാരം ജഗതിക്കു സമ്മാനിക്കാനും അദ്ദേഹത്തെ അഭിനന്ദിക്കാനുമാണ് എല്ലാവരും രാവിലെ പേയാടുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
രാവിലെ പതിനൊന്നരയോടെ പുരസ്‌കാരദാന ചടങ്ങ് ആരംഭിച്ചപ്പോഴേക്കും മന്ത്രി അനൂപ് ജേക്കബും എത്തി. മന്ത്രി തിരുവഞ്ചൂര്‍ പുരസ്‌കാരം നല്‍കുമ്പോള്‍ ജഗതിയുടെ മുഖത്ത് സന്തോഷം. കാമറഫ്‌ളാഷുകള്‍ തുടരെ തുടരെ മിന്നിയപ്പോള്‍ മുഖത്തെ സന്തോഷം കൂടുതല്‍ പ്രകാശിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഏറ്റവും കൂടുതല്‍ പ്രാവശ്യം ലഭിക്കേണ്‌ടിയിരുന്ന നടനായിരുന്നു ജഗതിയെന്നു സമാദര പ്രഭാഷണത്തില്‍ ജോണി നെല്ലൂര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ അതുണ്‌ടായില്ല. ഇത്തരത്തിലുള്ള സമീപനങ്ങളുള്ളതു കൊണ്‌ടാണ് ഓരോ തവണയും അവാര്‍ഡ് പ്രഖ്യാപനം വരുമ്പോഴുണ്‌ടാകുന്ന വിവാദങ്ങളില്‍ കാര്യമുണെ്‌ടന്നു ജനങ്ങള്‍ കരുതാനുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു മന്ത്രി അനൂപ് ജേക്കബ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. അതിനുശേഷം മംഗളപത്ര സമര്‍പ്പണവും നിര്‍വഹിച്ചു.
കേരള കലാസാംസ്‌കാരിക വേദിയുടെ സമാദരം-2014 പരിപാടിയുടെ ഭാഗമായാണു കലാജ്യോതി പുരസ്‌കാരം ജഗതിക്കു സമ്മാനിച്ചത്.
ചടങ്ങില്‍ ഉടനീളം വീല്‍ചെയറില്‍ പ്രസന്നവദനനായി ഇരുന്ന ജഗതി ശ്രീകുമാര്‍ പുരസ്‌കാരം സ്വീകരിച്ചശേഷം മന്ത്രിമാരെയും മറ്റുള്ളവരെയും പ്രത്യഭിവാദ്യം ചെയ്‌തു.
ജഗതിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണെ്‌ടന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. അദ്ദേഹം എല്ലാവരെയും തിരിച്ചറിയുന്നുണ്‌ട്. സിനിമകള്‍ കാണുകയും പേരക്കുട്ടികളുടെ കുസൃതികള്‍ കാണുമ്പോള്‍ ഉല്ലാസവാനാകുകയും ചെയ്യുന്നുണ്‌ട്. വലതു വശത്തെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയില്ലെന്നതു മാത്രമേയുള്ളൂ, പൂര്‍ണ ആരോഗ്യവാനാണ്. ചികിത്സ നടക്കുന്നുണ്‌ട്. ഇടയ്‌ക്കൊക്കെ ചില വാക്കുകള്‍ സംസാരിക്കുമെന്നും മകള്‍ പാര്‍വതി അറിയിച്ചു.