കോഴിക്കോട്: അമൃതാനന്ദമയി മഠത്തില്‍ എന്താണ് നടക്കുന്നതെന്ന് ലോകത്തെ അറിയിക്കാനാണ് താന്‍ പുസ്തകം എഴുതിയതെന്ന്
"വിരുദ്ധ നരക"ത്തിന്െറ രചയിതാവ് ഗെയ്ല് ട്രെഡ് വെല്. പുസ്തകത്തില്‍ പറഞ്ഞതത്രയും സത്യമാണ്. നേരിട്ട് കണ്ടതും അനുഭവിച്ചതുമാണ് എഴുതിയത്. കൈരളി ചാനല്‍ ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തില്‍ ട്രെഡ് വെല് പറഞ്ഞു.
പുസ്തകം വന്‍ എതിര്‍പ്പ് ഉണ്ടാക്കുമെന്ന്
അറിയാമായിരുന്നു. മഠം വിട്ടിട്ട്
15 കൊല്ലം കഴിഞ്ഞു. 20 കൊല്ലം അവിടെ ഉണ്ടായിരുന്നു. ജീവിതത്തിന്െറ ഏറ്റവും പ്രധാനപ്പെട്ട കാലം. ഞാന്‍ ചതിക്കപ്പെടുകയായിരുന്നു. അവിടെ നിന്നു പോന്നശേഷം മനസും ശരീരവും തളര്ന്ന് കുറേ കാലം ജീവിച്ചൂ. മഠത്തിലെ അനുഭവങ്ങള്‍ ഉള്ളില്‍ കിടന്ന് നീറി. എന്താണ് അവിടെ നടക്കുന്നതെന്ന് ജനങ്ങളെ അറിയിക്കണമെന്ന് തോന്നി. അതെന്െറ കടമയാണെന്ന് കരുതി.
ആശ്രമത്തില്‍
ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു.
ബാലു എന്ന അമൃത സ്വരൂപാനന്ദപുരിയാണ് ബലാല്സംഗം ചെയ്തത്. പല തവണ അത് സംഭവിച്ചു. ഭയം കൊണ്ട് ആരോടും പറഞ്ഞില്ല. ബാലു എനിക്ക് സഹോദരനോ സുഹൃത്തോ ഒക്കെയായിരുന്നു. അമ്മയോടൊപ്പം തുടരാന്‍ കഴിയില്ളെ്ളന്നതു കൊണ്ടാണ് പുറത്തു പറയാതിരുന്നത്. ആശ്രമം വിട്ടു പോരാന്‍ പറ്റാത്ത സാഹചര്യമായിരുന്നു അപ്പോള്‍.
അമ്മക്ക് ശിഷ്യന്മാരുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. അതെന്െറ കണ്ണുകള്‍ കൊണ്ട് കണ്ടതാണ്. ബാലുമായി മാത്രമല്ല, മറ്റൊരു ശിക്ഷ്യനായ റാവുമായും അമ്മക്ക് ബന്ധം ഉണ്ടായിരുന്നു. രാത്രിയില്‍ റാവു ഒളിച്ച് അമ്മയുടെ മുറിയില്വരും. മുറിയുടെ ഒരു താക്കോല്‍ അമ്മ കൊടുത്തിരുന്നു.
യാതൊരു ദിവ്യത്വവും ഉള്ള ആളല്ല അമ്മ. പുറമെ കാണുന്ന ആളല്ല. വാതില്‍ അടച്ച ശേഷം എന്നെ മര്ദിക്കും. വഴക്ക് പറയും. കൃഷ്ണഭാവം ലഭിച്ച ശേഷം ആര്ത്തവം നിലച്ചതായി അമ്മ വെളിപ്പെടുത്തിയത് കളവായിരുന്നു.
ഞാന്‍ എഴുതിയത് 100 ശതമാനം സത്യമാണ്. അതിന്െറ പേരില്‍ ഭീഷണി ഏറെ വരുന്നുണ്ട്.
എന്െറ മാത്രം തീരുമാനമാണിത്.
ഞാന്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആശ്രമത്തിലെ സന്യാസിനി ലക്ഷ്മി പറഞ്ഞതായി വായിച്ചപ്പോള്‍ ചിരിക്കാന്‍ തോന്നി. ലക്ഷ്മി നല്ല വ്യക്തിയാണ്.
പാവമാണ്. എനിക്ക് സഹോദരിയും കൂട്ടുകാരിയുമാണ്. അവള്ക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. സ്വന്തം നിലക്ക് അവള് എനിക്കെതിരെ പറയില്ല. ആരുടെയെങ്കിലും പ്രേരണയുണ്ടാകും. എന്നെ മോശക്കാരി, കള്ളി എന്നൊക്കെ വിളിക്കുന്നുണ്ട്. അമ്മയെയും മഠത്തെയും രക്ഷിക്കാന്‍ എന്നെ സ്വഭാവ ഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു. അത് പ്രതീക്ഷിച്ചതാണ്
-ട്രെഡ് വെല് പറഞ്ഞു







