തിരുവനന്തപുരം: പാര്ട്ടിയോട് ഇടഞ്ഞു നില്ക്കുന്ന രണ്ടു പ്രമുഖ കോണ്ഗ്രസ് നേതാക്കളെ ഉള്പ്പെടുത്തി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്ത്ഥി പ്പട്ടിക. ആറന്മുള വിമാനത്താവള നിര്മാണത്തിന്റെ പേരില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞുനില്ക്കുന്ന പത്തനംതിട്ട ഡി.സി.സി. മുന്‍ പ്രസിഡന്റ് പീലിപ്പോസ് തോമസ്, പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ കഴിഞ്ഞ മാസം കോണ്ഗ്രസ് വിട്ട മുന്‍ കെ.പി.സി.സി. അംഗവും തിരൂര്‍ മുനിസിപ്പാലിറ്റി മുന്‍ വൈസ് ചെയര്മാനുമായ വി. അബ്ദുറഹ്മാന്‍, പ്രശസ്ത സിനിമാ താരം ഇന്നസെന്റ്, കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റിഫെര്ണാണ്ടസ് എന്നിവര്‍ ഉള്‍പ്പെട്ട 15 അംഗ സ്ഥാനാര്ത്ഥിപ്പട്ടികയ്ക്ക് വ്യാഴാഴ്ച സി.പി.എം. സംസ്ഥാന സമിതി അംഗീകാരം നല്കി. എന്നാല്‍ ഇടുക്കി സീറ്റില്‍ സ്ഥാനാര്ത്ഥി നിര്ണയം നടത്താതെ ഒഴിച്ചിടുകയും ചെയ്തിട്ടുണ്ട്.
കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്ട്ടിന്റെ പേരില്‍ യു.ഡി.എഫിലും കേരള കോണ്ഗ്രസ്സി (എം) ലും കലാപക്കൊടി ഉയര്ത്തി നില്ക്കുന്ന ഫ്രാന്സിസ് ജോര്ജിനെ സ്ഥാനാര്ത്ഥിയാക്കുന്നതിനുവേണ്ടിയാണ് ഇടുക്കി സീറ്റ് ഒഴിച്ചിട്ടിരിക്കുന്നതെന്ന് വ്യക്തമായ സൂചനയുണ്ട്.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, പൊന്നാനി എന്നീ മണ്ഡലങ്ങള്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥികളെ കഴിഞ്ഞ ദിവസം ചേര്ന്ന സെക്രട്ടേറിയറ്റ് യോഗം നിശ്ചയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ചേര്ന്ന സെക്രട്ടേറിയറ്റ് യോഗമാണ് ഈ മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥി നിര്ണയം നടത്തിയത്. കോട്ടയത്ത് അഡ്വ. പി.കെ. ഹരികുമാറാണ് സി.പി.എം. സ്ഥാനാര്ത്ഥി. തുടര്ന്നു ചേര്ന്ന സംസ്ഥാന സമിതിയോഗം 15 അംഗ പട്ടികയ്ക്ക് അംഗീകരം നല്കി. ചര്‍ച്ചകളില്‍ പട്ടികയില്‍ ചില മാറ്റങ്ങള്‍ ചില അംഗങ്ങള്‍ നിര്‍ദ്ദേശിച്ചതായി സൂചനയുണ്ട്. എന്നാല്‍ നേതൃത്വം ഇത് അംഗീകരിച്ചില്ല.
സ്ഥാനാര്ത്ഥിപ്പട്ടികയ്ക്ക് അംഗീകാരം നല്കുന്നതിന് പുറമേ ടി.പി. വധക്കേസ് സംബന്ധിച്ച പാര്ട്ടിതല അന്വേഷണ സമിതിയുടെ റിപ്പോര്ട്ടായിരുന്നു സംസ്ഥാന സമിതിയോഗത്തിന്റെ മുഖ്യ അജണ്ട. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പാര്ട്ടിതല അന്വേഷണ സമിതിയുടെ കണ്ടെത്തല്‍ അവതരിപ്പിച്ചത്.
കെ.സി. രാമചന്ദ്രന് മാത്രമാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി കാരാട്ട് വിശദീകരിച്ചു. എന്നാല്‍ അന്വേഷണം നടത്തിയ പാര്ട്ടി കമ്മീഷനിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് കാരാട്ട് യോഗത്തില്‍ വിശദീകരിച്ചില്ല.
സംസ്ഥാന സമിതി അംഗീകരിച്ച സ്ഥാനാര്ത്ഥിപ്പട്ടികയുടെ പൂര്ണരൂപം ചുവടെ.
പി.കെ. ശ്രീമതി- കണ്ണൂര്‍, എം.എ. ബേബി- കൊല്ലം, പി. കരുണാകരന്‍- കാസര്കോട്, എ. സമ്പത്ത്- ആറ്റിങ്ങല്‍, പി.കെ. ബിജു- ആലത്തൂര്‍, എം.ബി. രാജേഷ്- പാലക്കാട്, സി.ബി. ചന്ദ്രബാബു- ആലപ്പുഴ, എ.എന്‍. ഷംസീര്‍- വടകര, പി.കെ. സൈനബ- മലപ്പുറം, വി. അബ്ദുറഹ്മാന്‍- പൊന്നാനി, ഇന്നസെന്റ്- ചാലക്കുടി, ക്രിസ്റ്റിഫെര്ണാണ്ടസ്- എറണാകുളം, പി.കെ. ഹരികുമാര്‍- കോട്ടയം, പീലിപ്പോസ് തോമസ്- പത്തനംതിട്ട, എ. വിജയരാഘവന്‍- കോഴിക്കോട്.