Home » » ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും നേട്ടം ആവര്‍ത്തിക്കാന്‍ യു.ഡി.എഫിന് സാധിക്കില്ലെന്നുംവെള്ളാപ്പള്ളി നടേശന്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും നേട്ടം ആവര്‍ത്തിക്കാന്‍ യു.ഡി.എഫിന് സാധിക്കില്ലെന്നുംവെള്ളാപ്പള്ളി നടേശന്‍.

Written By Unknown on Thursday, 6 March 2014 | 12:44

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്എല്‍.ഡി.എഫ് കൂടുതല്സീറ്റുകള്നേടുമെന്നും കഴിഞ്ഞ വര്ഷത്തെ നേട്ടം ആവര്ത്തിക്കാന്യു.ഡി.എഫിന് സാധിക്കില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊച്ചിയില്സഹോദരന്അയ്യപ്പന്ജന്മ ശതോത്തര രജത ജൂബിലി ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്ത്തകരുമായി സംസാരിക്കുകയായിരുന്നു.

സരിത വിവാദത്തോടെ യുഡിഎഫ് നിലത്തിഴയുന്ന അവസ്ഥയിലായിരുന്നു. ഇപ്പോള്നില അല്പ്പം മെച്ചപ്പെട്ടു. എങ്കിലും കഴിഞ്ഞ തവണത്തേത് പോലെ ഒരു മുന്നേറ്റം യു.ഡി.എഫിന് സാധ്യമാകില്ല. ബി.ജി.പി.ക്ക് കൂടുതല്വോട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫൂലന്ദേവിയെ പോലും ജയിപ്പിച്ച രാജ്യമാണ് നമ്മുടേത്. സത്യത്തിനും നീതിക്കും വിലയില്ലാത്ത കാലമായതിനാല്ആലപ്പുഴയില്കെ.സി. വേണുഗോപാല്ജയിക്കാനും ജയിക്കാതിരിക്കാനും സാധ്യതയുണ്ട്. സി.ബി. ചന്ദ്രബാബു മികച്ച സ്ഥാനാര്ത്ഥിയാണെങ്കിലും ജി. സുധാകരന് കൂടുതല്മികച്ച മത്സരം കാഴ്ചവയ്ക്കാന്സാധിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

അമൃതാനന്ദമയി മഠത്തിനെതിരായ ആരോപണങ്ങള്ശരിയാണെന്ന് കരുതുന്നില്ല. ആശ്രമം വിട്ട് പതിനഞ്ച് വര്ഷം കഴിഞ്ഞശേഷമാണ് ശിഷ്യ ആരോപണങ്ങള്ഉന്നയിച്ചത്. മഠത്തെ തകര്ക്കാന്ശ്രമിക്കുന്നവര്രാജ്യത്തിനകത്തും പുറത്തുമുണ്ട്. ഇവരാണ് ആരോപണങ്ങള്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. പോട്ടയില്നിരവധി പേര്മരിച്ചിട്ടും കേസ്സൊന്നുമെടുക്കാതെ എഴുതിത്തള്ളിയതായും അദ്ദേഹം ആരോപിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.