കണ്ണൂര്‍:
ബേക്കറിയില്നിന്ന് വാങ്ങിയ ചിക്കന്‍
റോളും ബര്ഗറും
കഴിച്ചതിനെത്തുടര്ന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍
കൂടുതല്‍ വിദ്യാര്‍ഥികളും അധ്യാപകരും
ആസ്പത്രിയിലായി. 21 വിദ്യാര്ഥികളും നാല് അധ്യാപകരുമാണ്
കണ്ണൂരിലെയും പാപ്പിനിശ്ശേരിയിലെയും തലശ്ശേരിയിലെയും ആസ്പത്രികളില്‍
ചികിത്സയിലുള്ളത്. ബേക്കറിയുടമകള്ക്കെതിരെ കേസെടുത്ത പോലീസ്
ബേക്കറി നിര്മാണ യൂണിറ്റ്
അടപ്പിക്കുകയും ചെയ്തു.
വളപട്ടണം സി.എച്ച്.മുഹമ്മദ്കോയ സ്മാരക ഗവ. ഹയര്സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ മാത്രം 12 കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച എസ്.എസ്.എല്‍.സി. വിദ്യാര്ഥികളുടെ യാത്രയയപ്പു സത്കാരത്തിനായി കണ്ണൂരിലെ ഷീന്ബേക്കറിയില്നിന്ന് വാങ്ങിയ പലഹാരത്തില്നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. പലഹാരം കഴിച്ച ഭൂരിപക്ഷം കുട്ടികള്ക്കും തുടക്കത്തില്‍ ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായി. പിന്നീടാണ് പലരും ഗുരുതരവാസ്ഥയിലായത്. സംഭവത്തെത്തുടര്ന്ന് ബുധനാഴ്ച രാത്രിതന്നെ ഷീന്‍ ബേക്കറിയുടെ തളാപ്പിലെ കട അടയ്ക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു. മറ്റു ശാഖകളും അടയ്ക്കാന്‍ ആരോഗ്യവകുപ്പിന് നിര്ദേശംനല്കിയിട്ടുണ്ടെന്ന് വളപട്ടണം പോലീസ് അറിയിച്ചു. വ്യാഴാഴ്ച തളാപ്പിലെ ബേക്കറിയുടെ പലഹാരനിര്മാണശാലയും അടപ്പിച്ചിട്ടുണ്ട്. ബേക്കറിയുടമകള്ക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. വിദ്യാര്ഥികളായ ഹിബ, മിസ്റീന, ഷംസീന, ആര്യ ഭാസ്കര്‍, റഹിം, മുഫസീര്‍, തബ്ഷീറ, റഫ്സാന, അമിത്, അര്ഷിത, അജ്മല, ഉനൈസ് തുടങ്ങിയവരാണ് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. ഷര്മിന, തബ്ഷീര്‍, ഷറഫാസ്, ജാസ്മിന് എന്നിവരെ പാപ്പിനിശ്ശേരി എം.എം. ആസ്പത്രിയിലും മുഹമ്മദ് റാഫിയെ കൊയിലി ആസ്പത്രിയിലും പ്രഥമാധ്യാപിക പി.ഗീതയെയും മകളെയും പാപ്പിനിശ്ശേരി എം.എം. ആസ്പത്രിയിലും മറ്റൊരു അധ്യാപിക പി.അനിതയെയും മകളെയും തലശ്ശേരി സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. അധ്യാപകനായ സുരേഷ്ബാബു തലശ്ശേരി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് ഇവരെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച 11 മണിയോടെയാണ് ബേക്കറിയില്നിന്ന് 40 ചിക്കന്‍ റോള്‍, 40 ബര്‍ഗര്‍ എന്നിവ വാങ്ങിയത്. ഇത് കഴിച്ചവര്ക്കാണ് വിഷബാധയേറ്റത്. ചില കുട്ടികള്‍ വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്ക്കും കൊടുത്തതിനെത്തുടര്ന്ന് അവര്ക്കും വിഷബാധയേറ്റു. അതിനിടെ, പലഹാരനിര്മാണശാലയുടെ ശുചിത്വവും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ.റീനയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തളാപ്പിലെ പലഹാരനിര്മാണശാല പരിശോധിച്ചത്. ശാല അടച്ചിടാന്‍ അവര്‍ ഉത്തരവിട്ടു.