തിരുവനന്തപുരം* ലോക്‌സഭ തിരഞ്ഞെടുപ്പില്‍
സീറ്റു വേണമെന്ന നിലപാട് കര്‍ശനമാക്കി ആര്‍എസ്‌പി. കൊല്ലം സീറ്റ്
ലഭിച്ചില്ലെങ്കില്‍ കടുത്ത നടപടികളെടുക്കുമെന്ന് ആര്‍എസ്‌പി നേതൃത്വം.
ഇക്കാര്യം സിപിഎം നേതാക്കളെ അറിയിക്കുമെന്നും ആര്‍എസ്‌പി അറിയിച്ചു.
കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രനെ സ്‌ഥാനാര്‍ഥിയാക്കണം. ഇല്ലെങ്കില്‍ ഒറ്റയ്‌ക്ക് മത്സരിക്കും. എല്‍ഡിഎഫ് വിടണമെന്ന ആവശ്യവും പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ടെന്നും ആര്‍എസ്‌പി നേതൃത്വം വ്യക്‌തമാക്കി. എല്‍ഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധമാണിതെന്നും ആര്‍എസ്‌പി പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടി സെക്രട്ടിയേറ്റ് നാളെ ചേരും. ആര്‍എസ്‌പിയുമായി സിപിഎം ഇന്നു ചര്‍ച്ച നടത്താനിരിക്കെയാണ് ആര്‍എസ്‌പി നിലപാട് കര്‍ശനമാക്കിയിരിക്കുന്നത്.
അതേസമയം, കൊല്ലത്ത് സിപിഎം നേതാവ് എം.എ. ബേബി മത്സരിക്കുമെന്ന് സിപിഎം വ്യക്‌തമാക്കിയിട്ടുണ്ട്. ഇടുക്കി സീറ്റ് ഒഴിച്ചുള്ള മറ്റെല്ലാ സീറ്റുകളിലേക്കും സിപിഎം സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.